പ്രതീകാത്മക ചിത്രം
കണ്ണൂർ: മത്സ്യത്തൊഴിലാളിയെ ബന്ധുക്കളായ രണ്ടുപേർ വഴി തടഞ്ഞ് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി എ. നന്ദഗോപനാണ് (40) കുത്തേറ്റത്. വയറിനും കൈക്കും കുത്തേറ്റ് സാരമായി പരിക്കേറ്റ നന്ദഗോപനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കണ്ണൂർ തയ്യിൽ കടപ്പുറത്തായിരുന്നു സംഭവം. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. നന്ദഗോപന്റെ പരാതിയിൽ സോനു എന്ന റിജിൽ, കാക്കു എന്ന അതുൽ എന്നിവർക്കെതിരേ സിറ്റി പൊലിസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്.
Tags : Argument NattuVishasham DistrictNews