x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​ഗി​രി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: പ്ര​ത്യേ​ക പാ​ക്കേ​ജിന് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: September 4, 2026 02:31 AM IST | Updated: September 4, 2026 02:31 AM IST

മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ൾ.

ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​ണ്ടാ​യ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും പ്ര​ത്യേ​ക പാ​ക്കേ​ജും ആ​വ​ശ്യ​പ്പെ​ട്ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, കൃ​ഷി, കൃ​ഷി​ഭൂ​മി, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ എ​ന്നി​വ​യ്ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടേ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്ക്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ജീ​വ​ന​വും പു​ന​രു​ദ്ധാ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ത്യേ​ക നി​വേ​ദ​നം ന​ൽ​കി​യ​ത്.

മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​കെ. ബ​ഷീ​ർ, മോ​ൻ​സ് ജോ​സ​ഫ്, കെ.​എം. ഷാ​ജി, ടി. ​സി​ദ്ദി​ഖ്, ബി​ന്ദു കൃ​ഷ്ണ, കെ.​എ. തു​ള​സി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ സ​മ​ഗ്ര റി​പ്പോ​ർ​ട്ടും മ​ന്ത്രി​മാ​ർ​ക്ക് കൈ​മാ​റി. ആ​വ​ശ്യ​മാ​യ സ​ഹാ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സം​ഘം അ​റി​യി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ എം​പി, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വെ​ക്ക​ത്താ​നം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ് എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

Tags : Landslide Tragedy NattuVishasham DistrictNews

Recent News

Corehub Up