ജംഗ്ഷനിലെ യന്ത്രഗോവണിയിൽ അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾ.
പാലക്കാട്: മാസങ്ങളോളം പ്രവർത്തനരഹിതമായ പാലക്കാട് ശകുന്തള ജംഗ്ഷനിലെ യന്ത്രഗോവണിയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മഴ വന്നാൽ വെള്ളം കയറുന്ന അവസ്ഥയിലാണ് യന്ത്രഗോവണി.
ഇതുപയോഗിക്കാൻ വയോധികർ ഏറെ ബുദ്ധിമുട്ടുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഗോവണി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ അമിതചാർജ് നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.
യന്ത്രഗോവണിക്കു അപ്പുറവും ഇപ്പുറവുമുള്ള മുനിസിപ്പൽ ബസ് സ്റ്റാൻഡിൽനിന്നു ടൗൺ ബസ് സ്റ്റാൻഡിലേക്കു പോകാൻ 200 രൂപ വാങ്ങിയതായി കോയന്പത്തൂർ സ്വദേശി പരമശിവം പറഞ്ഞു. യന്ത്രഗോവണി സ്ഥിരമായി പ്രവർത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.