x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​ക​യ​റും

വെബ് ഡെസ്ക്
Published: September 4, 2026 03:22 AM IST | Updated: September 4, 2026 03:22 AM IST

മാപ്രാണം പള്ളി

മാ​പ്രാ​ണം: ഹോ​ളി​ക്രോ​സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​ക​യ​റും. രാ​വി​ലെ 6.15ന് ​ഓ​സ്‌​ട്രേ​ലി​യ മെ​ല്‍​ബ​ന്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. നാ​ളെ മു​ത​ല്‍ 10 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.15നും ​വൈ​കീ​ട്ട് 5.30 നും ​ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന, സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

11 ന് ​രാ​വി​ലെ 6.15ന് ​ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​യ് ക​ട​മ്പാ​ട്ടും വൈ​കീ​ട്ട് 5.30ന് ​സെ​ന്‍റ് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​നും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ബ​ഹു​നി​ല പ​ന്ത​ല്‍ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം ന​ട​ക്കും.

12 ന് ​രാ​വി​ലെ 6.15ന് ​ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നും വൈ​കീ​ട്ട് 5.30ന് ​സെ​ന്‍റ്് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. റോ​ക്കി റോ​ബി ക​ള​ത്തി​ലും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് പ​ള്ളി ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ന​ട​ക്കും.

13ന് ​രാ​വി​ലെ 6.30ന് ​ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ടു​തു​റ​ക്ക​ല്‍, സ​മൂ​ഹ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, പ്ര​തി​ഷ്ഠാ കു​രി​ശ് എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്ക​ല്‍, തി​രു​ഹൃ​ദ​യ പ്ര​ദ​ക്ഷി​ണം, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് പ​ള്ളി വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​ആ​ന്‍റോ പാ​ണാ​ട​നും സ​ഹ​വൈ ​ദി​ക​രും കാ​ര്‍​മി​ക​രാ​യി​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് സെ​ന്‍റ്് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന, പു​ഷ്പ​കു​രി​ശ് ഏ​റ്റു​വാ​ങ്ങ​ല്‍, വ​ഴി​പാ​ട് തി​രി തെ​ളി​യി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ല്‍ നി​ന്നും പു​ഷ്പ​കു​രി​ശ് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 14ന് ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ദി​വ്യ​ബ​ലി. 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി ക്ക് ​ഫാ. സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. ഫാ. ​ക്ലി​ന്‍റ​ണ്‍ പെ​രി​ഞ്ചേ​രി സ​ഹ കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട് ഏ​ഴി​ന് പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് വി. ​കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ചും​ബി​ക്ക​ല്‍, പ്ര​തി​ഷ്ഠാ​കു​രി​ശ് അ​ള്‍​ത്താ​ര​യി​ല്‍ സ്ഥാ​പി​ക്ക​ല്‍, വ​ര്‍​ണ​മ​ഴ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

15ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ രാ​വി​ലെ 6.15ന് ​പ്ര​തി​ഷ്ഠാ​കു​രി​ശ് രൂ​പ​ക്കൂ​ട്ടി​ല്‍ പ്ര​തി​ഷ്ഠി​ക്ക​ല്‍. തു​ട​ര്‍​ന്ന് മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.
21ന് ​എ​ട്ടാ​മി​ട​ത്തി​ല്‍ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, ഒ​മ്പ​തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു ശേ​ഷി​പ്പ് ചും​ബി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് ഫാ. ​വി​ക്ട​ര്‍ തൊ​മ്മാ​ന മു​ഖ്യ​കാ​ര്‍​മി ക​ത്വം വ​ഹി​ക്കും. ഫാ. ​റി​ജോ എ​ട​ത്തി​രു​ത്തി​ക്കാ​ര​ന്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് 10ന് ​നേ​ര്‍​ച്ച​യൂ​ട്ട് ആ​രം​ഭി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ആ​ന്‍റോ പാ​ണാ​ ട​ന്‍, അ​സി. വി​കാ​രി ഫാ. ​ക്ലി​ന്‍റ​ണ്‍ പെ​രി​ഞ്ചേ​രി, ട്ര​സ്റ്റി​യും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ വ​ര്‍​ഗീ​സ് വ​ള്ളി​ശേ​രി, ട്ര​സ്റ്റി​യും ജോ​യി​ന്‍റ്് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ആ​ന്‍റ​ണി മ​ഞ്ഞ​ളി, ജെ​യിം​സ് നെ​ല്ലി​ശേ​രി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ തോ​മ​സ് കോ​പ്പു​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്ന​ത്.

Tags : Feast NattuVishasham DistrictNews

Recent News

Corehub Up