x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോഗം: ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് അ​നു​മ​തി

വെബ് ഡെസ്ക്
Published: September 4, 2026 03:24 AM IST | Updated: September 4, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കു​രു​ക്കും അ​പ​ക​ട​സാ​ധ്യ​തക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നു സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത‌​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ കൗ​ൺ സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു​കൊ​ണ്ടാ​ണു കൗ​ൺ സി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്.

കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് മു​നി​സി​പ്പ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ അ​ടി​പ്പാ​ത വ​രെ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച്, ഈ ​ഭാ​ഗം വ​ൺ​വേ ആ​ക്കും. ഇ​തു​വ​ഴി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​വ​ഴി ട്രാം​വെ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ച്ച് അ​ടി​പ്പാ​ത​വ​ഴി പോ​ക​ണം.

റെ​സ്റ്റ് ഹൗ​സി​നു​സ​മീ​പം ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്നും സ​ർ​വീ​സ് റോ​ഡി​ലേ​ക്കു കി​ഴ​ക്കോ​ട്ടു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കും. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും സ​ർ​വീ​സ് റോ​ഡു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല.

ഈ ​വാ​ഹ​ന​ങ്ങ​ൾ സൗ​ത്ത് ഫ്ലൈ ​ഓ​വ​റി​ന്‍റെ അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. മാ​ള റോ​ഡി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട, പ​രി​യാ​രം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ, ട്രാം​വെ​വ​ഴി അ​ടി​പ്പാ​ത​യി​ലൂ​ടെ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി, മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ സ​ർ​വീ​സ് റോ​ഡു​വ​ഴി സൗ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി, തി​രി​ച്ച് ട്ര​ങ്ക് റോ​ഡ് ജം​ഗ്ഷ​ൻ, ആ​ന​മ​ല​വ​ഴി പോ​ക​ണം.

പ​ഴ​യ എ​ൻ​എ​ച്ചി​ൽ കോ-​ഓ​പ്പ്ടെ​ക്സി​ന് മു​ന്നി​ലു​ള്ള ബ​സ് സ്റ്റോ​പ്പ്, അ​വി​ടെ നി​ന്നും കു​റ​ച്ച് തെ​ക്കോ​ട്ടു​മാ​റ്റി പ​മ്പി​നു തൊ​ട്ടു​മു​ൻ​പു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നും ക​ടി​ച്ചീ​നി കോം​പ്ല​ക്‌​സി​ന് മു​ൻ​പി​ൽ അ​ന​ധി​കൃ​ത​മാ​യു​ള്ള ബ​സ് സ്റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
സൗ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്നും തെ​ക്കോ​ട്ട് സ​ർ​വി​സ് റോ​ഡു​വ​ഴി പോ​കു​ന്ന ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് കു​റ​ച്ച് വ​ട​ക്കോ​ട്ടേ​ക്ക് മാ​റ്റും. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ൾ ഫ്ലൈ ​ഓ​വ​ർ ഇ​റ​ങ്ങി ദേ​ശീ​യ പാ​ത​യി​ൽ ഇ​പ്പോ​ൾ നി​ർ​ത്തു​ന്ന സ്ഥ​ല​ത്ത്, സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത് ഒ​ഴി​വാ​ക്കാ​നും ഈ ​ബ​സു​ക​ൾ ചാ​ല​ക്കു​ടി പാ​ലം ക​ട​ന്ന് സ​ർ​വീ​സ് റോ​ഡ് വ​ഴി വ​ന്ന് സൗ​ത്ത് ഫ്ലൈ ​ഓ​വ​റി​നു​താ​ഴെ സു​രാ​ഗ് ബി​ൽ​ഡിം​ഗി​ന് മു​ൻ ഭാ​ഗ​ത്തു​നി​ർ​ത്താ​നും ഇ​വി​ടെ നി​ന്നു​ള്ള എ​ല്ലാ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തു​നി​ന്നും ദേ​ശീ​യ​പാ​ത​യി​ൽ പ്ര ​വേ​ശി​ച്ചു​പോ​ക​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു.

ചാ​ല​ക്കു​ടി ട്ര​ങ്ക് റോ​ഡ് ജം​ഗ്ഷ​നി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡ്, സ​മീ​പ​മു​ള്ള ട്രാ​ൻ​സ് ഫോ​ർ​മ​റി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്ക് സി​ദ്ധാ​ർ​ഥ ഹോ​ട്ട​ലി​ന് മു​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​നും തീ​രു​മാ​നി​ച്ചു.
ആ​ന​മ​ല മോ​ഡി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നു പ​ഴ​യ ദേ​ശീ​യ പാ​ത​യി​ൽ, പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക മീ​ഡി​യ​ൻ സ്ഥാ​പി​ക്കും. ഇ​വി​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തെ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ ശി​ക്കു​ന്ന റോ​ഡി​ലെ ബെ​ൽ മൗ​ത്തു​ക​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്പെ​ടു ത്താ​നും ഇ​വി​ടെ റൗ​ണ്ട് എ​ബൗ​ട്ട്, സി​ഗ്ന​ൽ സം​വി​ധാ​നം എ​ന്നി​വ ഒ​രു​ക്കു​ന്ന​ത് സം​ബ ന്ധി​ച്ചു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം​തേ​ടി ന​ട​പ്പി​ലാ​ക്കും.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കും. ആ​ദ്യ​ഘ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ ഫ്ലൈ ​ഓ​വ​ർ വ​രെ റോ​ഡി​ലെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും.

ഇ​വി​ടെ ബ​സ് നി​ർ​ത്തു​ന്ന​ത് റോ​ഡി​ലെ വ​ള​വു​ള്ള ഭാ​ഗ​ത്താ​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​കു​ന്ന​തി​നാ​ൽ, ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു ള്ള ​ബ​സ് സ്റ്റോ​പ്പു​ക​ൾ, ബാ​ങ്കി​ന് സ​മീ​പ​മു​ള്ള ബ​സ് ഷെ​ൽ​ട്ട​റി​ന്‍റെ ഭാ​ഗ​ത്ത് ത​ന്നെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
റെ​യി​ൽ​വേ ഫ്ലൈ ​ഓ​വ​റി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ൺ​വേ​ആ​ക്കും. വെ​യ​ർ​ഹൗ​സ്, വി.​ആ​ർ പു​രം, കാ​ര​കു​ള​ത്തു​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, ഫ്ലൈ ​ഓ​വ​റി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന​തി​ന്, ഇ​വി​ടെ ആ​വ​ശ്യ​മാ​യ റോ​ഡ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിനോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കെ​എ​സ്ആ​ർ​ടി​സി റോ​ഡ്, എ​സ്എ​ച്ച് കോ​ള​ജി​നു മു​ൻ​ഭാ​ഗം, ദേ​ശീ​യ പാ​ത യി​ലെ സ​ർ​വീ​സ് റോ​ഡു​ക​ൾ പ​ഴ​യ എ​ൻ എ​ച്ച് എ​ന്നി​വി​ട​ങ്ങി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യ സൈ​ൻ‌​ബോർഡു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

മാ​ർ​ക്ക​റ്റ് റോ​ഡി​ലെ വ​ൺ​വെ സ​മ്പ്ര​ദാ​യം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ക്കാ​നും വെ​ട്ടു​ക​ട​വ് റോ​ഡി​ലെ അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​യേ​റ്റ​വും ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു അ​റി​യി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, യു​ഡി​എ​ഫ് ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, എ​ൽ​ഡി​എ​ഫ് ലീ​ഡ​ർ ജി​ൽ ആ​ന്‍റ​ണി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​നി പോ​ൾ, ഒ. ​എ​സ്. ച​ന്ദ്ര​ൻ , ജി​യോ കി​ഴ​ക്കും​ത​ല, ഷീ​ഫ സ​ന്തോ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ൽ​സ​ൻ പാ​ണാ​ട്ടു​പ​റ​മ്പി​ൽ, വ​ൽ​സ​ൻ ച​മ്പ​ക്ക​ര, കെ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. ​ജെ. ജോ​ജു, കെ. ​ടി. ജോ​ണി, റെ​യ്സ​ൻ ആ​ലു​ക്ക, സൂ​സി സു​നി​ൽ, നി​ധി​ൻ പു​ല്ല​ൻ, അ​ന​ഘ, വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Traffic Reforms NattuVishasham DistrictNews

Recent News

Corehub Up