പാലക്കാട്: ശ്രീകൃഷ്ണജയന്തി ശോഭായാത്രയോടനുബന്ധിച്ച് ഇന്നു വൈകുന്നേരം നാലുമുതൽ ശോഭായാത്ര അവസാനിക്കുന്നതുവരെ പാലക്കാട് നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.
* തൃശൂർ, വടക്കഞ്ചേരി, ഭാഗത്തുനിന്നും വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും വൈകുന്നേരം നാലുമുതൽ കണ്ണന്നൂർ, തിരുനെല്ലായി വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തുനിന്നും വരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട് ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തുനിന്നും വരുന്ന ബസുകൾ ഒലവക്കോട് ബൈപാസ്, മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാന്പാറ ഭാഗത്തുനിന്നും വരുന്ന ബസുകൾ ചന്ദ്രനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* ടൗണിൽ സർവീസ് നടത്തുന്ന എല്ലാ ടൗണ്‍ ബസുകളും ഒലവക്കോട് ബൈപാസ് മണലി വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
* കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറിശി ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസുകളും ടൗണ്‍ ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരിച്ച് പോകേണ്ടതാണ്.
* കൊടുവായൂർ, യാക്കര ഭാഗത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടുന്തുരുത്തി പാലം ഹൈവേ വഴി കൽമണ്ഡപം വഴി സ്റ്റേഡിയത്തിലേക്ക് വന്ന് തിരികെ അതുവഴി തന്നെ പോകേണ്ടതാണ്.
Tags : Nattuvishesham Districtnews Deepikanews Shobhayatra Today