ജില്ല ആശുപത്രിക്ക് ബെമൽ നിർമിച്ച് കൈമാറിയ ടോയ്ലറ്റ് കെട്ടിടം.
പാലക്കാട്: സ്വച്ഛ് ഭാരത് ഇനിഷ്യേറ്റീവ് 2025- 26ന്റെ ഭാഗമായി ബെമൽ പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ 14 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ടോയ്ലറ്റ് കെട്ടിടം ആശുപത്രി അധികൃതർക്കു കൈമാറി.
കെട്ടിടത്തിന്റെ താക്കോൽദാനം ബെമൽ പാലക്കാട് കോംപ്ലക്സ് ഹെഡ് എച്ച്ആർ ടി.കെ. സീമ, റീജണൽ മെഡിക്കൽ ഓഫീസർ ഡോ. ഗീതയ്ക്കു കൈമാറി നിർവഹിച്ചു. ബെമൽ പാലക്കാട് കോംപ്ലക്സിന്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന രണ്ടാമത്തെ ടോയ്ലറ്റ് കെട്ടിടമാണിത്. പുതിയ സൗകര്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന് ആർഎംഒ പറഞ്ഞു. താക്കോൽദാന ചടങ്ങിൽ ബെമൽ പാലക്കാട് കോംപ്ലക്സ് എച്ച്ആർ മാനേജർ ഇ.എം. ശ്രീനൂജ്, മെയിന്റനൻസ് ഹെഡ് കെ. പൊന്നർ, സിവിൽ മെയിന്റനൻസ് ഹെഡ് ഫ്രാങ്ക്ളിൻ സേവ്യർ, പിആർഒ വി. അഭിജിത്ത് എന്നിവരും ജില്ലാ ആശുപത്രി അധികൃതരും പങ്കെടുത്തു.