x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ

വെബ് ഡെസ്ക്
Published: September 4, 2026 12:31 AM IST | Updated: September 4, 2026 12:31 AM IST

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ

ഹ​രി​പ്പാ​ട്: ശ്വാ​സ​കോ​ശം ചു​രു​ങ്ങി​പ്പോ​കു​ന്ന അ​പൂ​ർ​വ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡ് വെ​ട്ടു​വേ​നി തി​രു​മ​ന​ശേ​രി​ൽ പ​ത്തു​വ​ള്ളി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (28) ആ​ണ് അ​ടി​യ​ന്ത​ര ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

യു​വാ​വി​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും യ​ന്ത്ര​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. നി​ല​വി​ൽ യു​വാ​വ് ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​യി​ലാ​ണ്. ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് യു​വാ​വി​ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള വ​ഴി.

ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി 40 ല​ക്ഷ​വും തു​ട​ർ​ചി​കി​ത്സ​ക​ൾ​ക്കാ​യി 60 ല​ക്ഷ​വും ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് കു​ടും​ബം. നാ​ല് വ​ർ​ഷ​മാ​യി അ​ർ​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള മാ​താ​വ് ഉ​ൾ​പ്പെ​ടു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത തു​ക​യാ​ണി​ത്. ഇ​തോ​ടെ​യാ​ണ് കു​ടും​ബം സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ​കൂ​പ്പു​ന്ന​ത്.

യു​വാ​വി​നാ​യി ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ച​ന്ദ്ര​വ​ല്ലി​യ​മ്മ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബാ​ങ്ക് അ​ക്കൗ​ണ്ട്
വി​വ​ര​ങ്ങ​ൾ:

അ​ക്കൗ​ണ്ട് പേ​ര്: UNNIKRISHNAN CHIKITHSA SAHAYA NIDHI

ബാ​ങ്ക്: Kerala Gramin Bank

അ​ക്കൗ​ണ്ട് ന​മ്പ​ർ: 40635101075764

IFSC കോ​ഡ്: KLGB0040635

ഗൂ​ഗി​ൾ പേ -9605682957

Tags : Seeking the Compassion NattuVishasham DistrictNews

Recent News

Corehub Up