x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം തേ​ടി ആ​രു​മെ​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: September 4, 2026 12:33 AM IST | Updated: September 4, 2026 12:33 AM IST

വി​ഴി​ഞ്ഞം: ഒ​ന്ന​ര​മാ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹ​ം ഏ​റ്റെ​ടു​ക്കാ​നു​ള്ള ബ​ന്ധു​ക്ക​ളെ തേ​ടി​ തീ​ര​ദേ​ശ പൊലിസിന്‍റെ അ​ന്വേ​ഷണ​ം ഫ​ലം ക​ണ്ടി​ല്ല.

ഇ​ന്ത്യ മു​ഴു​വ​നു​മു​ള്ള പൊ ലിസ് സം​വി​ധാ​ന​ങ്ങ​ളി​ലും സ​ന്ദേ​ശ​മ​യ​ച്ചെ​ങ്കി​ലും ഫലം നിരാശമാത്രം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്കാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കോ​ർ​പ​റേ ഷ​നു ക​ത്തെ​ഴു​തി കാ​ത്തി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി കി​ട്ടു​ന്ന മു​റ​യ് ക്ക് ​മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​മെ​ന്നു തീ​ര​ദേ​ശ പൊ​ലി​സ് പ​റഞ്ഞു. ​ജൂ​ലൈ 24നു ​വി​ഴി​ഞ്ഞം ​ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്ന 40 വ​യ​സു പ്രാ​യം തോ​ന്നി​ക്കു​ന്ന സ്‌​ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ജ്ഞാ​ത​ഗ​ണ​ത്തി​ൽ തു​ട​രു​ന്ന​ത്. സ്റ്റേ​ഷ​നി​ലെ പൊ​ലി​സു​കാ​ർ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി തി​രി​ച്ച​റി​യ​ൽ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ക​ണ്ടെ​ത്തു​മ്പോ​ൾ ക​ഷ്ടി​ച്ചു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മേ ഉ​ണ്ടാ​യി​രു ന്നു​ള്ളൂ​വെ​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹ​ത്തി​നു കേ​ടു​പാ​ടു​ക​ൾ വ​ന്നി​രു​ന്നില്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ മു​ങ്ങി​മ​ര​ണ​മെ​ന്നു റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ചി​ത്ര​ങ്ങ​ൾ സ​ഹി​തം വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും മി​സിം​ഗ് കേ​സു​ക​ളു​ടെ പേ​രി​ൽ പോ​ലും ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​രും അ​ന്വേ​ക്ഷി​ച്ചു വ​രാ​നു​ണ്ടാ​യി​ല്ലെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു. ബ​ന്ധു​ക്ക​ൾ വ​രു​മെ​ന്ന പ്ര​തീ​ക്ഷ കൈ​വി​ട​തെ തു​ട​രു​ക​യാ​ണ് വി​ഴി​ഞ്ഞം തീ​ര​ദേ​ശ പൊ​ലി​സ്.

Tags : Nattuvishesham Districtnews Deepikanews No one came

Recent News

Corehub Up