തിരുവനന്തപുരം: ഓയിസ്ക ഇന്റർനാഷണൽ വിമൻസ് ചാപ്റ്റർ, മാർ ഈവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം, ഐക്യുഎസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസി-26 "സസ്റ്റൈനബിലിറ്റി അക്രോസ് കൾച്ചേഴ്സ്: ഇന്ത്യ - ജപ്പാൻ ഫുഡ്, ഫാഷൻ, എവരിഡേ ലൈഫ്'അന്താരാഷ്ട്ര സമ്മേളനം ഒക്ടോ ബർ 22, 23 തീയതികളിൽ മാർ ഈവാനിയോസ് കോളജിൽ നടക്കും. ജപ്പാൻ കോണ്‍സുലേറ്റ് ജനറൽ, ചെന്നൈ, ദി ജപ്പാൻ ഫൗണ്ടേഷൻ, ന്യൂഡൽഹി എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ഗവേഷണ പ്രബന്ധ അവതരണം, വർക്ക്ഷോപ്പുകൾ, സിനിമ, ഡോക്യുമെന്ററി പ്രദർശനങ്ങൾ, എക്സിബിഷനുകൾ, സാംസ്കാരിക പരിപാടികൾ, പ്രീ കോണ്‍ഫറൻസ് മത്സരങ്ങൾ, നെറ്റ് വർക്കിംഗ് സെഷനുകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഭക്ഷണം, ഫാഷൻ, ദൈനംദിന ജീവിതം എന്നിവയിലെ സുസ്ഥിരതയെ ഇന്ത്യയുടെയും ജപ്പാന്റെയും കാഴ്ചപ്പാടുകളിൽ പരിശോധിക്കുന്ന ഗവേഷണ പ്രബന്ധങ്ങളാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 250-300 വാക്കുകളുള്ള അബ്സ്ട്രാക്ടുകൾ 15 നകം സമർപ്പിക്കണം.
രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടബോർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക് www.ma ri vanioscollege.com