x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ണീ​ർ​മുക്കം ബ​ണ്ട് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 12:36 AM IST | Updated: September 4, 2026 12:36 AM IST

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നു.

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച​താ​യി പി.​പ്ര​സാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു. ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യ​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന പ്ര​വൃത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​മൂ​ലം ഉ​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

2025 അ​വ​സാ​നം കൃ​ഷി​മ​ന്ത്രി​യാ​യി​രു​ന്ന പി.​പ്ര​സാ​ദി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ബ​ണ്ടി​ലെ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 1.4 കോ​ടി രൂ​പ​യും ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നും മ​റ്റു സി​വി​ൽ ജോ​ലി​ക​ൾ​ക്കു​മാ​യി 1.38 കോ​ടി രൂ​പ​യും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്തി​രു​ന്നു. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് നി​ർ​മാ​ണച്ചുമ​ത​ല ഉ​ണ്ടാ​യി​രു​ന്ന ക​രാ​റു​കാ​ര​ൻ കൈവരി നിർമാണം ഏ​റ്റെ​ടു​ത്ത് ന​ട​ത്തി വ​രിക​യാ​ണ്. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പ് ക​രാ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. നി​ല​വി​ൽ ഒ​രു ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​താ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​തി​വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡി​ൽ ബി​റ്റു​മി​ന​സ് കോ​ൺ​ക്രീ​റ്റ് വി​രി​ക്കു​ന്ന പ്ര​വൃത്തി ഏ​റ്റ​വും വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്നും പി. ​പ്ര​സാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Maintenance work NattuVishasham DistrictNews

Recent News

Corehub Up