വലിയതുറ: തിരുവനന്തപുരം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന് -രണ്ട് ഗുഡ്നസ് കഫെയിലെ സിലിണ്ടറില്‍നിന്നും ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഗ്യാസ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ വിവരം ചാക്ക ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്ആര്‍ഒ മാരായ ഷെറിന്, മനോജ്, ശ്രീനാഥ്, മെല്വിന്, എഫ്ആര്‍ഒ ഡ്രൈവര്‍ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങളെത്തി ഗ്യാസ് ചോര്‍ച്ച മാറ്റി അപകടം ഒഴിവാക്കി.