മങ്കട: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലയിൽ പുതിയ നേത്യത്വം. വി.ടി.സോഫിയയെ ജില്ലാ പ്രസിഡന്റായും അഡ്വ. ഇ. സിന്ധുവിനെ ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അഡ്വ. പി.ഷീനയാണ് ട്രഷറർ. ഇ.എം.വൃന്ദ, പി.പി. സുഹ്റാബി, ആരിഫ നാസർ (വൈസ് പ്രസിഡന്റ്), പി.ജിജി, കെ. ബദറുന്നീസ, പി.ഇന്ദിര (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ മറ്റ് ഭാരവാഹികൾ. 20 അംഗ എക്സിക്യൂട്ടീവ് ഉൾപ്പെടെ 65 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
മങ്കട ഐഎംഎസ് ഓഡിറ്റോറിയത്തിലെ എം.സി. ജോസഫൈൻ നഗറിൽ
നടന്ന സമ്മേളനത്തിന്റെ സമാപന ദിനത്തിൽ പൊതുചർച്ചയ്ക്ക് കേന്ദ്ര കമ്മിറ്റി അംഗം പുഷ്പദാസ്, ജില്ലാ സെക്രട്ടറി വി.ടി. സോഫിയ എന്നിവർ മറുപടി നൽകി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.സൈനബ, കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ.പി. സുമതി, ഫൈസൽ മാന്പള്ളി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham women's association