x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന സ്പോ​ർ​ട്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു; യു​വ​ജ​ന പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ വി​പു​ല​മാ​യ കാ​യി​ക പ​ദ്ധ​തി​ക​ൾ

ജിജി ടോം
Published: November 11, 2026 06:53 AM IST | Updated: November 11, 2026 06:53 AM IST

ഫൊ​ക്കാ​ന സ്പോ​ർ​ട്സ് ക​മ്മി​റ്റി

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള (2026–28) സ്പോ​ർ​ട്സ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ കാ​യി​ക​രം​ഗ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു​വ​ത​ല​മു​റ​യെ ഫൊ​ക്കാ​ന​യു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നു​മാ​ണ് പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡോ ജോ​ളി​യെ സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​റാ​യും, ജി​ൻ​സ് ജോ​സ​ഫി​നെ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​റാ​യും നി​യ​മി​ച്ച​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു. പ്ര​വീ​ൺ തോ​മ​സ് സ്പോ​ർ​ട്സ് ചെ​യ​ർ​മാ​നാ​യും വി​പി​ൻ രാ​ജ് കോ-​ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കും.

വ​ർ​ഷ​ങ്ങ​ളാ​യി കാ​യി​ക​രം​ഗ​ത്തും പ്ര​ത്യേ​കി​ച്ച് ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​യി​ക​മേ​ഖ​ല​ക​ളി​ലും സം​ഘാ​ട​ന​മി​ക​വും പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും തെ​ളി​യി​ച്ചി​ട്ടു​ള്ള ലി​ൻ​ഡോ ജോ​ളി​യു​ടെ​യും ജി​ൻ​സ് ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വം ഫൊ​ക്കാ​ന​യു​ടെ കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​യി​ക​രം​ഗ​ത്തെ ഇ​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും സം​ഘ​ട​നാ​പാ​ട​വ​വും പു​തി​യ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നാ​ലാം ക്ലാ​സി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ചു തു​ട​ങ്ങി​യ ലി​ൻ​ഡോ ജോ​ളി, പി​ന്നീ​ട് കോ​ട്ട​യം ജി​ല്ല​യെ​യും കേ​ര​ള അ​ണ്ട​ർ-16, അ​ണ്ട​ർ-19 ക്രി​ക്ക​റ്റ് ടീ​മു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു.​അ​മേ​രി​ക്ക​യി​ലെ ഡേ​ടോ​ണ ഡോ​ട്ട്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം, അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി നി​ര​വ​ധി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റുക​ളി​ലും ലീ​ഗു​ക​ളി​ലും സ​ജീ​വ​മാ​ണ്. ഫു​ട്ബോ​ൾ, ബാ​ഡ്മി​ന്റ​ൺ എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ലും താ​ൽ​പ​ര്യ​മു​ള്ള ലി​ൻ​ഡോ​യു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും നേ​തൃ​ത്വ​പാ​ട​വ​വും ഫൊ​ക്കാ​ന​യു​ടെ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കും.

വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ ക്രി​ക്ക​റ്റ് രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജി​ൻ​സ് ജോ​സ​ഫ്, നി​ര​വ​ധി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് യു​എ​സ്എ​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം കാ​യി​ക​രം​ഗ​ത്തെ സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും നേ​തൃ​ത്വ​പാ​ട​വം കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​ണ്.​ ഫൊ​ക്കാ​ന സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​റെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തിന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും സം​ഘാ​ട​ന മി​ക​വും ഫൊ​ക്കാ​ന​യു​ടെ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

കാ​യി​ക​രം​ഗ​ത്തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യെ ഫൊ​ക്കാ​ന​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് സ്പോ​ർ​ട്സ് ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.​അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ, സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക​ൾ, യു​വ​ജ​ന കാ​യി​ക​മേ​ള​ക​ൾ, അ​ന്ത​ർ​സം​സ്ഥാ​ന ടൂ​ർ​ണ​മെ​ന്‍റു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ക​മ്മി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ ജി​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​വും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ അ​ഭി​മാ​ന​വു​മാ​യ ഐ. ​എം. വി​ജ​യ​ൻ ഫൊ​ക്കാ​ന സ്പോ​ർ​ട്സ് വിംഗിന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റ​താ​യി ലി​ൻ​ഡോ ജോ​ളി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഐ.എം. വി​ജ​യ​ന്‍റെ സാ​ന്നി​ധ്യം ഫൊ​ക്കാ​ന​യു​ടെ കാ​യി​ക​സം​രം​ഭ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​വും അം​ഗീ​കാ​ര​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​യി​ക​രം​ഗ​ത്ത് ക​ഴി​വു​ള്ള യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കു​ന്ന​തി​നും പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​മ്മി​റ്റി ശ്ര​മി​ക്കും.

കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​തി​ന​പ്പു​റം, കാ​യി​ക​രം​ഗ​ത്തെ ഒ​രു സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ കൂ​ട്ടാ​യ്മ​യു​ടെ വേ​ദി​യാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ലി​ൻ​ഡോ ജോ​ളി കൂ​ട്ടി​ച്ചേ​ർ​ത്തു.“​കാ​യി​കം ഒ​രു മ​ത്സ​രം മാ​ത്ര​മ​ല്ല, ത​ല​മു​റ​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു ബ​ന്ധം കൂ​ടി​യാ​ണ്.” ഈ ​ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി, കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഫൊ​ക്കാ​ന​യു​ടെ കാ​യി​ക​വി​ഭാ​ഗ​ത്തെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നും, കാ​യി​ക​രം​ഗ​ത്തി​ലൂ​ടെ യു​വ​ത​ല​മു​റ​യെ സം​ഘ​ട​ന​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​മാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​നൊ​പ്പം, യു​വ​ത​ല​മു​റ​യു​ടെ ക​ഴി​വു​ക​ളും നേ​തൃ​ത്വ​വും വ​ള​ർ​ത്തി​യെ​ടു​ത്ത് അ​വ​രെ ഫൊ​ക്കാ​ന​യു​ടെ ഭാ​വി നേ​തൃ​ത്വ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്പോ​ർ​ട്സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. സ്പോ​ർ​ട്സ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രഷ​റ​ർ ആ​ൻ​റ്റോ വ​ർ​ക്കി എ​ന്നി​വ​ർ ഭാ​വു​ക​ങ്ങ​ൾ നേ​ർ​ന്നു.

Tags : FOKANA Sports Committee Deepika DeepikaNewspaper BreakingNews FOKANA Sports Committee Formed

Recent News

Corehub Up