Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baumgartner Re-elected

America

യുഎ​സ് സ​ഭ​യി​ലേ​ക്ക് മൈ​ക്കി​ൾ ബൗം​ഗാ​ർ​ട്ന​ർ വീ​ണ്ടും ​തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ: യുഎ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ണ്ണി​ലി​ൽ ഈ​സ്റ്റേ​ൺ വാ​ഷിം​ഗ്ട​ണി​ലെ അ​ഞ്ചാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ നി​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി മൈ​ക്കി​ൾ ബൗം​ഗാ​ർ​ട്ന​ർ വീ​ണ്ടും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ൽ 51.7 ശതമാനം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് സ്പോ​ക്കെ​യ്നി​ൽ നി​ന്നു​ള്ള ബൗം​ഗാ​ർ​ട്ന​ർ ജ​യി​ച്ചു​ക​യ​റി​യ​ത്. എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യ ഡെ​മോ​ക്രാ​റ്റ് പ്ര​തി​നി​ധി ക​ർ​മേ​ല കോ​ൺ​റോ​യി 47.9 ശതമാനം വോ​ട്ടു​ക​ൾ നേ​ടി.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​മ​ണ്ഡ​ല​ത്തി​ൽ ഒ​രു ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ന​ട​ത്തു​ന്ന ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​ത്തി​നാ​ണ് ഇ​ത്ത​വ​ണ മ​ണ്ഡ​ലം സാ​ക്ഷ്യം വ​ഹി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ഇ​രു​സ്ഥാ​നാ​ർ​ഥി​ക​ളും ത​മ്മി​ൽ 1 ശ​ത​മാ​ന​ത്തി​ന്‍റെ മാ​ത്രം വ്യ​ത്യാ​സ​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ണ്ണ​ലി​ൽ ബൗം​ഗാ​ർ​ട്ന​ർ മു​ൻ​തൂ​ക്കം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2024-ലാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി യുഎ​സ് സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up