Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrayerGathering

America

ആ​ഗോ​ള ദൈ​വ​ദ​ശ​ക പ്രാ​ർ​ഥ​നാ സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി എ​സ്എ​ന്‍​എം​സി വാ​ഷിം​ഗ്ട​ൺ ഡി​സി

വാ​ഷിം​ഗ്ട​ൺ ഡി​സി: രാ​ജ്യ​ങ്ങ​ളു​ടെ​യും ഭാ​ഷ​ക​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​രാ​ശി​യെ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തിന്‍റെ​യും സ​ന്ദേ​ശ​ത്തി​ൽ ഒ​ന്നി​പ്പി​ച്ച് സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള ദൈ​വ​ദ​ശ​ക പ്രാ​ർ​ഥ​നായ​ജ്ഞം ച​രി​ത്ര​വി​ജ​യ​മാ​യി.

ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ ര​ചി​ച്ച "ദൈ​വ​ദ​ശ​കം' ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം ആ​ല​പി​ച്ച ഈ ​മ​ഹാ​സം​ഗ​മ​ത്തി​ൽ, 50-ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 40 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

ഈ ​ച​രി​ത്ര​നി​മി​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെന്‍റ​ർ (എസ്എൻഎംസി) വാ​ഷിം​ഗ്ട​ൺ ഡി​സി​യും പ്രാ​ർ​ഥനാ​ഗീ​തം ആ​ല​പി​ച്ച് പ​ങ്കാ​ളി​ക​ളാ​യി.

അ​മേ​രി​ക്ക​യി​ലെ ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ ഡി​സി മേ​ഖ​ല​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് എസ്എൻഎംസി.

ഗു​രു​ദേ​വ​ദ​ർ​ശ​ന​ങ്ങ​ൾ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ന്ന​തി​നൊ​പ്പം, കൂ​ട്ടാ​യ്മ​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും പ്ര​കാ​ശ​മാ​ണ് ഈ ​സം​ഘ​ട​ന പ​ക​രു​ന്ന​ത്.

ഞാ​യ​റാ​ഴ്ച, ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.15നാ​യി​രു​ന്നു ലോ​ക​ത്തിന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ ഒ​രേ​സ​മ​യ​ത്ത് പ്രാ​ർ​ഥ​നാ സ്വ​ര​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്.

Latest News

Corehub Up