ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഭാഗമായ ചീന്മം സെന്റ് ജോൺ മരിയ വിയാനി മിഷൻ സംഘടിപ്പിക്കുന്ന സ്നേഹ കൂട്ടായ്മ - "ഫാമിലിയ' മിഷൻതല കുടുംബസംഗമം ശനിയാഴ്ച രാവിലെ 10 മുതൽ ആറ് വരെ സൗത്ത്ബോറോ ഹൈസ്കൂളിൽ വച്ച് നടത്തപ്പെടും.
മിഷൻ തല കുടുംബ സംഗമത്തിന്റെ ഔദോഗികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ട് നിർവഹിക്കും. മിഷനിലെ എല്ലാ കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച് സന്തോഷവും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരസ്പര പരിചയം വർധിപ്പിക്കുന്നതിനും പുതിയ അംഗങ്ങളെ മിഷൻ കുടുംബവുമായി കൂടുതൽ പരിചയപ്പെടുത്തുന്നതിനും ആത്മീയമായും മാനസികമായും അംഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
വിവിധ കലാ - വിനോദ പരിപാടികളും കൂട്ടായ പ്രവർത്തനങ്ങളും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
സ്ഥലം: Southborough High School, Hook Road, Surbiton, Surrey, KT6 5AS.
Tags : Familia MissionFamilyReunion London NRINews