Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Familia

Europe

മി​ഷ​ൻ കു​ടും​ബ​സം​ഗ​മം "ഫാ​മി​ലി​യ' ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യ ചീ​ന്മം സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ കൂ​ട്ടാ​യ്മ - "ഫാ​മി​ലി​യ‌' മി​ഷ​ൻ​ത​ല കു​ടും​ബ​സം​ഗ​മം ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​റ് വ​രെ സൗ​ത്ത്ബോ​റോ ഹൈ​സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

മി​ഷ​ൻ ത​ല കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ഔ​ദോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഫാ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. മി​ഷ​നി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച് സ​ന്തോ​ഷ​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ര​സ്പ​ര പ​രി​ച​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ അം​ഗ​ങ്ങ​ളെ മി​ഷ​ൻ കു​ടും​ബ​വു​മാ​യി കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ത്മീ​യ​മാ​യും മാ​ന​സി​ക​മാ​യും അം​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വി​ധ ക​ലാ - വി​നോ​ദ പ​രി​പാ​ടി​ക​ളും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്ഥ​ലം: Southborough High School, Hook Road, Surbiton, Surrey, KT6 5AS.

Latest News

Corehub Up