x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടീഷ് നാഷണൽ കെയർ അവാർഡ്; മികച്ച ഡെപ്യൂട്ടി മാനേജറായി കുറുമുള്ളൂർ സ്വദേശി ഗീതു ടെന്നിസൺ

വെബ് ഡെസ്ക്
Published: November 11, 2026 01:36 PM IST | Updated: November 11, 2026 01:36 PM IST

ബ്രിട്ടീഷ് നാഷണൽ കെയർ അവാർഡ് 2026-ൽ മികച്ച ഡെപ്യൂട്ടി മാനേജർക്കുള്ള പുരസ്കാരം നേടിയ ഗീതു ടെന്നിസൺ

ഏറ്റുമാനൂർ: ബ്രിട്ടീഷ് നാഷണൽ കെയർ അവാർഡ് 2026-ൽ മികച്ച ഡെപ്യൂട്ടി മാനേജർക്കുള്ള പുരസ്കാരം മലയാളിയായ ഗീതു ടെന്നിസൺ സ്വന്തമാക്കി. ലണ്ടനിലെ പാർക്ക് പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.

യുകെയിലെ വിവിധ കെയർ സ്ഥാപനങ്ങളിൽനിന്നുള്ള പ്രഗത്ഭരായ പത്ത് പേരുടെ അന്തിമ പട്ടികയിൽനിന്നാണ് ഗീതുവിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

യുകെയിലെ കെയർ മേഖലയിലെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരങ്ങളിലൊന്നാണ്- യുകെ നാഷണൽ കെയർ അവാർഡ് (The National Care Awards). യുകെയിലെ പതിനാറായിരത്തിൽപരം കെയർ ഹോമുകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രഫഷണലുകളിൽ നിന്നാണ് ഗീതു ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.

 

K-Rail Survey

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് കുറുമുള്ളൂർ സ്വദേശിനിയാണ് ഗീതു. 2011ൽ യുകെയിലെത്തിയ ഗീതു, ലെയ്ക് ഡിസ്ട്രിക്ടിലെ ലോക്കൽ കൗൺസിലിൽ ഹെൽത്ത് കെയർ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയും 2021 മുതൽ കെൻഡലിലെ കെൻഡൽ കെയർ ഹോമിൽ ഡെപ്യൂട്ടി മാനേജരായി സേവനമനുഷ്ഠിച്ചുവരികയുമാണ്.

രോഗികളുടെ ക്ഷേമത്തിനും മികച്ച പരിചരണത്തിനും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിനും നേതൃത്വം നൽകുന്നതിൽ ഗീതു വഹിച്ച പങ്കാണ് ഈ അംഗീകാരത്തിന് അർഹയാക്കിയത്.
.
ടെന്നിസൺ കുരിയാക്കോസ് തോട്ടത്തിൽ ആണ് ഭർത്താവ്. മക്കൾ: സയറ, സെറീന, ടെസ, സ്റ്റീഫൻ.

Tags : BritishNationalCareAwards GeethuTennyson BestDeputyManager Award NRI Kerala

Recent News

Corehub Up