x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ - ജി​സി​സി ച​ർ​ച്ച കൊ​ച്ചി​യി​ൽ 18 മു​ത​ൽ

എൻആർഐ ഡെസ്ക്
Published: November 11, 2026 01:33 PM IST | Updated: November 11, 2026 01:33 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കൊ​ച്ചി: ഇ​ന്ത്യ - ജി​സി​സി ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും വേ​ദി​യാ​കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം "കൊ​ച്ചി ഡ​യ​ലോ​ഗ് 2026' ഈ ​മാ​സം 18 മു​ത​ൽ 20 വ​രെ താ​ജ് വി​വാ​ന്ത ഹോ​ട്ട​ലി​ൽ ന​ട​ക്കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ദ്ധ​ൻ സിം​ഗ് 18ന് ​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ൽ നി​ന്നും ജി​സി​സി​യി​ൽ നി​ന്നു​മു​ള്ള സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് (എം​ഇ​എ) കീ​ഴി​ലു​ള്ള പോ​ളി​സി പ്ലാ​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് (പി​പി&​ആ​ർ) ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ച്ചി​യി​ലെ സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് പോ​ളി​സി റി​സ​ർ​ച്ച് (സി​പി​പി​ആ​ർ) ആ​ണ് ഈ ​ത്രി​ദി​ന ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"ടു​വേ​ർ​ഡ്സ് ആ​ൻ ഇ​ന്നൊ​വേ​റ്റീ​വ് ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ - ജി​സി​സി പാ​ർ​ട്ണ​ർ​ഷി​പ്പ്', നൂ​ത​ന​വും സം​യോ​ജി​ത​വു​മാ​യ ഇ​ന്ത്യ - ​ജിസിസി പ​ങ്കാ​ളി​ത്തം) എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് 2026-ലെ ​കൊ​ച്ചി ഡ​യ​ലോ​ഗ് ന​ട​ക്കു​ന്ന​ത്.

മ​ന്ത്രി റോ​ജി ​എം.​ജോ​ൺ, വി. ​മു​ര​ളീ​ധ​ര​ൻ എംഎ​ൽഎ, സി​യാ​ൽ എംഡി എ​സ്. സു​ഹാ​സ് ഐഎഎ​സ്, പി.​എ​സ് ഗം​ഗാ​ധ​ർ ഐഎ​ഫ്എ​സ്, മു​ൻ യുഎഇ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സം​ഞ്ജ​യ് സു​ധീ​ർ, സ​അ​ദ് ഉ​ഖ്ല അ​ൽ അ​ലാ​തി (കു​വൈ​റ്റ് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം), എ. ​അ​മ​ർ​നാ​ഥ് ഐഎ​ഫ്എ​സ് (കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം), മ​നീ​ഷ സ്വാ​മി ഐഎ​ഫ്എ​സ് (ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം), ജ​മാ​ൽ ഫ​ക്രു (കെപിഎംജി ബ​ഹ്റി​ൻ), ന​വാ​സ് മീ​രാ​ൻ (മീ​രാ​ൻ ഗ്രൂ​പ്പ്), അ​മീ​ർ അ​ഹ്മ​ദ് മ​ണ​പ്പാ​ട്ട് (മ​ണ​പ്പാ​ട്ട് ഗ്രൂ​പ്പ്), തു​ട​ങ്ങി​യ​വ​ർ കൊ​ച്ചി ഡ​യ​ലോ​ഗ് ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

Tags : India GCC Kochi KochiDialogue

Recent News

Corehub Up