x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12-ാം വ​യ​സി​ൽ സ്വ​പ്ന​തു​ല്യ നേ​ട്ടം; ഈ​സ്റ്റ് റൈ​ഡിം​ഗി​ന്റെ ആ​ദ്യ യൂ​ത്ത് മേ​യ​റാ​യി മ​ല​യാ​ളി പെ​ൺ​കു​ട്ടി നൗ​റീ​ൻ

എൻആർഐ ഡെസ്ക്
Published: July 29, 2026 02:25 PM IST | Updated: July 29, 2026 02:27 PM IST

നൗ​റീ​ൻ അ​ബ്‌​സി​ൻ സ​നൂ​ജ്

യോ​ർ​ക്ക്ഷ​യ​ർ: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷം സ​മ്മാ​നി​ച്ച് കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ നൗ​റീ​ൻ അ​ബ്‌​സി​ൻ സ​നൂ​ജ്. വെ​റും 12-ാം വ​യ​സി​ൽ ഈ​സ്റ്റ് റൈ​ഡിം​ഗ് ഓ​ഫ് യോ​ർ​ക്ക്ഷ​യ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ യൂ​ത്ത് മേ​യ​ർ ആ​യി നൗ​റീ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

യു​വ​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ​നി​യ​മ​നം.

K-Rail Survey

ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ, കൗ​ൺ​സി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നൊ​പ്പം യു​വ​ത​ല​മു​റ​യു​ടെ ശ​ബ്‌ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും നൗ​റീ​ന് അ​വ​സ​രം ല​ഭി​ക്കും.

സൗ​ത്ത് ഹ​ൻ​സ്‌​ലി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് നൗ​റീ​ൻ. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് നൗ​റീ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ നി​ന്ന് യു​കെ​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

Tags : NaureenSanooj YouthMayor EastRidingofYorkshire UKNews NRINews

Recent News

Corehub Up