യോർക്ക്ഷയർ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം സമ്മാനിച്ച് കൊല്ലം സ്വദേശിനിയായ നൗറീൻ അബ്സിൻ സനൂജ്. വെറും 12-ാം വയസിൽ ഈസ്റ്റ് റൈഡിംഗ് ഓഫ് യോർക്ക്ഷയറിന്റെ ചരിത്രത്തിലെ ആദ്യ യൂത്ത് മേയർ ആയി നൗറീൻ തെരഞ്ഞെടുക്കപ്പെട്ടു.
യുവജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രാദേശിക ഭരണസംവിധാനത്തിന് മുന്നിലെത്തിക്കാൻ കൗൺസിൽ രൂപീകരിച്ച പുതിയ പദ്ധതിയുടെ ഭാഗമായാണ് നിയമനം.