x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനിൽ നൂറിലധികം തുടർചലനങ്ങൾ; മരണം 18

വെബ്ഡെസ്ക്
Published: July 30, 2026 01:05 AM IST | Updated: July 30, 2026 01:05 AM IST

ജ​പ്പാ​നി​ലെ കു​മാ​മോ​ട്ടോ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ ത​ക​ർ​ന്ന വീ​ട്.

ടോ​​​ക്കി​​​യോ: തെ​​​ക്ക​​​ൻ ജ​​​പ്പാ​​​നി​​​ലെ കു​​​മാ​​​മോ​​​ട്ടോ​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ 18 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ അ​​​ഞ്ചു ​പേ​​​രു​​​ടെ മ​​​ര​​​ണ​​​കാ​​​ര​​​ണം ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​ന​​​മാ​​​ണ്. 62 പേ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​തി​​​ൽ ആ​​​റു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

കു​​​മാ​​​മോ​​​ട്ടോ ന​​​ഗ​​​ര​​​ത്തി​​​ൽ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​രു​​​ക​​​യും സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​കു​​​ക​​​യും ചെ​​​യ്ത ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ട്ടു​ പേ​​രെ പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും ഇ​​​തി​​​ൽ മൂ​​​ന്നു​ പേ​​​ർ മ​​​രി​​​ച്ചു. ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ചി​​​മ്മി​​​നി ത​​​ക​​​ർ​​​ന്ന പേ​​​പ്പ​​​ർ നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റിയിൽ അ​​​ഞ്ചു പേ​​​രും മ​​​രി​​​ച്ചു.

ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലെ മൂ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രെ​​ക്കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. സ്ഫോ​​​ട​​​ന​​​ത്തി​​​നു കാ​​​ര​​​ണം വാ​​​ത​​​ക​​​ച്ചോ​​​ർ​​​ച്ച​​​യാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.

7.1 തീ​വ്ര​ത​യാ​ണ് ഭൂ​ക​ന്പം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നൂ​റി​ല​ധി​കം തു​ട​ർ​ചല​ന​ങ്ങ​ളു​മു​ണ്ടാ​യി. റോ​ഡു​ക​ളും പാ​ല​​ങ്ങ​ളും ത​ക​രു​ക​യും കെ​ട്ടി​ട​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ഇ​ല്ലാ​താ​യി. പ​തി​നാ​യി​ര​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു മാ​റ്റി.

Tags : Japan Earthquake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up