x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട്

വെബ് ഡെസ്ക്
Published: September 12, 2026 11:47 PM IST | Updated: September 12, 2026 11:47 PM IST

എ​ഡ്ജ്ബാ​സ്റ്റ​ൺ: പാ​കി​സ്താ​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്റ്റി​ൽ അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ടെ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മാ​യി ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട്. ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ​താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡാ​ണ് ഇം​ഗ്ലീ​ഷ് ക്യാ​പ്റ്റ​ൻ മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ റൂ​ട്ടി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 69 അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​യി. സ​ച്ചി​ന്‍റെ പേ​രി​ൽ 68 അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണു​ള്ള​ത്.

66 അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ള്ള ശി​വ്‌​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. അ​ല​ൻ ബോ​ർ​ഡ​റു​ടേ​യും രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ​യും പേ​രി​ൽ 63 ഫി​ഫ്റ്റി​ക​ളു​ണ്ട്. റി​ക്കി പോ​ണ്ടിം​ഗ് 62 ത​വ​ണ​യാ​ണ് 50 റ​ൺ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​കി​സ്താ​നെ​തി​രെ 69 പ​ന്തി​ൽ 62 റ​ൺ​സു​മാ​യി റൂ​ട്ട് പു​റ​ത്താ​കാ​തെ​നി​ന്നു.

Tags : England captain Joe Root Sachin Tendulkar record most Test half-centuries Sports Cricket

Recent News

Corehub Up