സുപ്രീം കോടതി
ന്യൂഡൽഹി: നിർമാണം ആരംഭിച്ചശേഷം സർക്കാർ ഉത്തരവിലൂടെ പരിസ്ഥിതി അനുമതി നൽകാൻ അനുവദിക്കുന്ന തരത്തിൽ 2021ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഭരണതല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
മുൻകാല പ്രാബല്യത്തോടെ പരിസ്ഥിതി അനുമതി നൽകുന്ന രീതിയിലായിരുന്നു 2021ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു ഓഫീസ് ഓർഡർ എന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്ന നിയമപരമായ വിജ്ഞാപനങ്ങളിലൂടെ മുൻകാല പ്രാബല്യത്തോടെയുള്ള പരിസ്ഥിതി അനുമതികൾ നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെങ്കിലും ഭരണതല ഉത്തരവിലൂടെ അത്തരമൊരു നിർദേശം നൽകാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
അതേസമയം നിലവിൽ ഈ വ്യവസ്ഥ പ്രകാരം നൽകിയിട്ടുള്ള അനുമതികൾക്ക് ഈ നിർദേശം ബാധകമല്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വൻശക്തി എന്ന പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്.
Tags : EnvironmentalClearance Administrative Cancelled Deepika DeepikaNewspaper BreakingNews NewsUpdate Headlines