x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

എൻആർഐ ഡെസ്ക്
Published: September 15, 2026 08:54 PM IST | Updated: September 15, 2026 08:54 PM IST

സ്പെഷ്യൽ അറേയ്ഞ്ച്മെന്‍റ്

ഡാ​ള​സ്: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ ​സ​മ്മേ​ള​നം ഇ​ർ​വിം​ഗ് സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ബെ​ഥ​നി ഫു​ൾ ഗോ​സ്പ​ൽ അ​സം​ബ്ലി ഹാ​ളി​ലാ​ണ് സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ൽ ഇ​ർ​വിം​ഗ് മേ​യ​ർ(AI Zapanta), ഷെ​ർ​വി​ൻ ഡേ​സ്സ്, പ്രെ​ഫ​സ​ർ സ​ണ്ണി മാ​ത്യു ഡോ. ​സി​സി​ൽ അ​നി​യ​ൻ തു​ട​ങ്ങി​വ​രാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​ർ.

കൂ​ടാ​തെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളാ​യ ക്രൈ​സ്ത​വ ജ​ന​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും, പ്ര​തി​നി​ധി​ക​ളും, സം​ഘ​ട​നാ നേ​താ​ക്ക​ളും സം​സാ​രി​ക്കും. ക്രൈ​സ്ത​വ​രാ​യ ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ പൈ​തൃ​കം, സം​സ്കാ​രം, സാ​ഹോ​ദ​ര്യം, ഐ​ക്യ​ത തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി കാ​ട്ടു​ന്ന​തി​നും ക്രി​സ്തു​വി​ന്‍റെ സ്നേ​ഹം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ര​ണ​മെ​ന്ന​തു​മാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

പാ​സ്റ്റ​ർ മാ​ത്യു ശാ​മു​വേ​ൽ, പാ​സ്റ്റ​ർ ജോ​ൺ യ​ല്ലം​മ്പ​ള്ളി, പാ​സ്റ്റ​ർ പോ​ൾ ഗോ​ര​പ്പ തു​ട​ങ്ങി​യ​വ​രാ​ണ് ടെ​ക്സ​സി​ലെ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ഡേ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ർ. വേ​ദി: Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062. ഫോ​ൺ: 469 212 3216.

Tags : IndianChristianDay Dallas Texas USA NewsUpdate Headlines

Recent News

Corehub Up