x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

വെബ്ഡെസ്ക്
Published: September 15, 2026 05:11 PM IST | Updated: September 15, 2026 05:11 PM IST

പരിപാടിയിൽ നിന്ന്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഓ​ണം - ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​വ്യാ​നു​ഭ​വ​മാ​യി. 1500-ൽ ​പ​രം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ലാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളെ ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ തി​ള​ക്ക​മാ​ർ​ന്ന ഏ​ടാ​യി മാ​റി.

ലൂ​യി​സ്‌​വി​ല്ല​യി​ലെ വി​സ്റ്റാ റി​ഡ്ജ് മാ​ളി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ല​മാ​യി ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്.

കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ചും ന​ട​ത്തി​യ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​പാ​ടി​ക​ൾ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും താ​ലി​പ്പൂ അ​ണി​ഞ്ഞ വ​നി​ത​ക​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി എ​ഴു​ന്ന​ള്ളി​യെ​ത്തി​യ​പ്പോ​ൾ പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ നാ​ടി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​രു​ന്ന ഓ​ർ​മ​ക​ൾ തെ​ളി​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ സാ​ന്നി​ധ്യം ആ​ഘോ​ഷ​ത്തി​ന് തി​ള​ക്ക​മേ​കി. നാളുകൾക്ക് ശേ​ഷം പൊ​തു​വേ​ദി​യി​ലെ​ത്തി​യ ദ​സേ​ട്ട​നെ ഏ​റെ ആ​ദ​ര​വോ​ടെ​യാ​ണ് വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് അ​ര​ങ്ങേ​റി​യ പ​ഞ്ചാ​രി ചെ​ണ്ട​മേ​ളം കാ​ണി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. പ​ര​മ്പ​രാ​ഗ​ത താ​ള​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ മേ​ളം ശ്രോ​താ​ക്ക​ളു​ടെ വ​ലി​യ പ്ര​ശം​സ നേ​ടി.

തു​ട​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച പു​ലി​ക്ക​ളി, അ​റു​പ​തി​ല​ധി​കം വ​നി​ത​ക​ൾ അ​ണി​നി​ര​ന്ന തി​രു​വാ​തി​ര​ക​ളി, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, തു​മ്പി​തു​ള്ള​ൽ, ഗ്രൂ​പ്പ് ഡാ​ൻ​സു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടി. പ്ര​ശ​സ്ത മാ​ന്ത്രി​ക​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റി.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത നാ​ലാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക് യാ​തൊ​രു കു​റ​വു​ക​ളും പ​രാ​തി​ക​ളും ഇ​ല്ലാ​തെ വി​ള​മ്പി​യ ഓ​ണ​സ​ദ്യ​യാ​യി​രു​ന്നു.

Tags : DallasKeralaAssociation OnamJubilee Celebration

Recent News

Corehub Up