x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചാം​പ​നി​യെ​ത്തു​ട​ര്‍​ന്ന് പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ യു​വ​തി മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: September 15, 2026 04:56 PM IST | Updated: September 15, 2026 04:56 PM IST

പ്രതീകാത്മക ചിത്രം

 

പെ​ന്‍​സി​ല്‍​വാ​നി​യ: അ​ഞ്ചാം​പ​നി​യെ​ത്തു​ട​ര്‍​ന്ന് പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ 40 വ​യ​സു​കാ​രി മ​രി​ച്ചു. ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ രോ​ഗ​വ്യാ​പ​ന​ത്തി​ന് അ​മേ​രി​ക്ക സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത് അ​ഞ്ചാം​പ​നി മൂ​ല​മു​ള്ള മൂ​ന്നാ​മ​ത്തെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

ജെ​ഫേ​ഴ്‌​സ​ണ്‍ കൗ​ണ്ടി നി​വാ​സി​യാ​യ സ്ത്രീ​യാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​തെ​ന്ന് കൗ​ണ്ടി കൊ​റോ​ണ​ര്‍ ഗ്രെ​ഗ് ഫ​ര്‍​ലോ​ങ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചാം​പ​നി ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗ​മാ​ണെ​ന്ന​തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ര​ണ​ത്തെ​ക്കു​റി​ച്ച് പെ​ന്‍​സി​ല്‍​വേ​നി​യ ആ​രോ​ഗ്യ വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്ന് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

പെ​ന്‍​സി​ല്‍​വേ​നി​യ​യി​ലെ 37 കൗ​ണ്ടി​ക​ളി​ലാ​യി ഇ​തു​വ​രെ 676 അ​ഞ്ചാം​പ​നി കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. രോ​ഗം ബാ​ധി​ച്ച് 124 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പൂ​ര്‍​ണ​മാ​യി എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ട് മ​ര​ണ​ങ്ങ​ളും ശി​ശു​ക്ക​ളു​ടേ​താ​യി​രു​ന്നു. ചു​മ, പ​നി, മൂ​ക്കൊ​ലി​പ്പ്, ക​ണ്ണു​ക​ള്‍ ചു​വ​ന്നു ത​ടി​യ്ക്കു​ക എ​ന്നി​വ​യാ​ണ് അ​ഞ്ചാം​പ​നി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍.

തു​ട​ര്‍​ന്നാ​ണ് ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന തി​ണ​ര്‍​പ്പു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന്യു​മോ​ണി​യ, ത​ല​ച്ചോ​റി​ലെ വീ​ക്കം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് ഈ ​രോ​ഗം ന​യി​ച്ചേ​ക്കാം.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ഈ ​വ​ര്‍​ഷം 3,000 ത്തി​ല്‍ അ​ധി​കം അ​ഞ്ചാം​പ​നി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സെ​ന്‍റ​ര്‍​സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ (സി​ഡി​സി) വ്യ​ക്ത​മാ​ക്കു​ന്നു.

1991ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ രോ​ഗ വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ഇ​പ്പോ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

Tags : Pennsylvania Measles PublicHealth VaccineAwareness USNews

Recent News

Corehub Up