ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ന്യൂയോർക്കിൽ ട്രെയിനിടിച്ച് മരിച്ചു. ന്യൂജഴ്സിയിലെ ഡെയ്ടണിൽ താമസിക്കുന്ന മലായിക ചിത്രെയും(24) സെയ്ർവില്ലിൽ താമസിക്കുന്ന നേപ്പാളി വംശജനുമായ നവം കൗളുമാണ് മരിച്ചത്.
ലോവർ മാന്‍ഹട്ടണിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനിൽ പുലർച്ചെ മൂന്നേകാലോടെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയിരുന്നു.
ട്രെയിൻ അടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ട്രാക്കിൽ ഇരിക്കുന്നതും പെൺകുട്ടി ചിരിച്ചുകൊണ്ട് ട്രാക്കിൽ ഇരിക്കുന്ന കൗളിനെ തന്റെ അടുത്തേക്ക് വലിക്കുന്നതും വിഡിയോയിൽ കാണാം.
ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് പൊലിസ് അറിയിച്ചത്. അപകടത്തിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
Tags : IndianOriginWoman Friend Crushed SubwayTrain NewYork