x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ര​ളി ഫു​ജൈ​റ ഓ​ണാ​ഘോ​ഷം ആ​വേ​ശ​മാ​യി

വെബ്ഡെസ്ക്
Published: September 15, 2026 11:10 AM IST | Updated: September 15, 2026 11:10 AM IST

പരിപാടിയിൽ നിന്ന്

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ഞാ​യ​റാ​ഴ്ച "ഓ​ണ​ത്താ​ളം 2026' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ടും പരിപാടി ശ്ര​ദ്ധേ​യ​മാ​യി.​

രാ​വി​ലെ കൈ​ര​ളി വ​നി​താ വി​ഭാ​ഗം ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ ഓ​ണ​പ്പൂ​ക്ക​ള​ത്തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.​ എ​ണ്ണൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് കൈ​ര​ളി വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കി.

വൈ​കി​ട്ട് കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും താ​ള​മേ​ള​ങ്ങ​ളും വ​ർ​ണ്ണ കു​ട​ക​ളും താ​ല​പ്പൊ​ലി​യും അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ർ​പ്പോ വി​ളി​ക​ളും വ​ഞ്ചി​പ്പാ​ട്ടു​മാ​യി മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് വ​ര​വേ​റ്റു.​

കൈ​ര​ളി ക​ലാ​കാ​രി​ക​ളും സ​രി​ഗാ ക​ലാ അ​ക്കാ​ദ​മി​യും അ​ര​ങ്ങി​ലെ​ത്തി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, തി​രു​വാ​തി​ര​ക​ളി, കെ-ബാ​ൻഡും കൈ​ര​ളി ക​ലാ​കാ​ര​ന്മാ​രും ഒ​രു​ക്കി​യ ശി​ങ്കാ​രി​മേ​ളം, ത​രം​ഗം ബാ​ന്‍റ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ സ​ദ​സി​നെ ആ​വേ​ശ​ഭ​രി​ത​മാ​ക്കി.

ശ്രീ​വി​ദ്യ ടീ​ച്ച​റിന്‍റെ ശി​ക്ഷ​ണ​ത്തി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ച കൈ​ര​ളി​യു​ടെ ക​ലാ​കാ​രി​ക​ൾ ഭ​ര​ത​നാ​ട്യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.​ സ​മീ​റ ബാ​നു പ്രോ​ഗ്രാ​മി​ന്‍റെ അ​വ​താ​ര​ക​യാ​യി.

സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് കു​മാ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സ് ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ് മൂ​സ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ബ​ലൂ​ശി, അ​നൂ​പ് പ​നോ​ളി​ൽ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശി​വ​പ്ര​സാ​ദ് സ്വാ​ഗ​ത​വും കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നി​ഷാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഓ​ണസ​ന്ദേ​ശം ന​ൽ​കി.

​ലോ​ക കേ​ര​ള​സ​ഭ അം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ന​മി​ത പ്ര​മോ​ദ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജു​നൈ​സ്, യു​ണി​റ്റ് വ​നി​താ ക​ൺ​വീ​ന​ർ ശ്രീ​വി​ദ്യ ടീ​ച്ച​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.​

പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബാ​ല​കൈ​ര​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൃ​ത്ത അ​ര​ങ്ങേ​റ്റം കു​റി​ച്ച കൈ​ര​ളി ക​ലാ​കാ​രി​ക​ൾ​ക്കും പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ർ​ക്കും വേ​ദി​യി​ൽ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

കൈ​ര​ളി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. സു​ജി​ത്ത്, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, സു​ധീ​ർ തെ​ക്കേ​ക്ക​ര, ഹ​രി​ഹ​ര​ൻ, ടി​റ്റോ തോ​മ​സ്, സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ബി​ൻ, ഡാ​ന്‍റോ, ത​സ്ലിം, പ്രി​ൻ​ഷി​ത്ത്, അ​ജി​ത്ത്, ര​ജീ​ഷ്, സ​തീ​ശ​ൻ പൊ​ട്ട​ത്ത്,ദേ​വ​ൻ, ഷൗ​ഫീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : OnamCelebration KairaliFujairah NRINews

Recent News

Corehub Up