x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"രാ​ഗ​സു​ധ' ശാ​സ്ത്രീ​യ സം​ഗീ​തോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി

അ​നി​ൽ സി. ഇ​ടി​ക്കു​ള
Published: November 5, 2026 03:43 PM IST | Updated: November 5, 2026 03:43 PM IST

പരിപാടിയിൽ നിന്ന്

അ​ബു​ദാ​ബി: രാ​ഗ​സു​ധ മ്യു​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ശാ​സ്ത്രീ​യ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ സം​ഗ​മ വേ​ദി​യാ​യി. "സ​മ​ര്‍​പ്പ​ണ 2026' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ബ്ര​ഹ്മ​ശ്രീ ച​ന്ദ്ര​മ​ന നാ​ര​യ​ണ​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​ന്‍റെ​യും രാ​ഗ​സു​ധ​യു​ടെ സാ​ര​ഥി ദി​വ്യ വി​മ​ലി​ന്‍റെ​യും സം​ഗീ​ത ഗു​രു​വാ​യ ബ്ര​ഹ്മ​ശ്രീ ച​ന്ദ്ര​മ​ന നാ​ര​യ​ണ​ന്‍ ന​മ്പൂ​തി​രി​ക്ക് ന​ൽ​കു​ന്ന ഗു​രു​ദ​ക്ഷി​ണ​യാ​യാ​ണ് സം​ഗീ​തോ​ത്സ​വം ഒ​രു​ക്കി​യ​ത്.

മ​ധു ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും സ​മ​ർ​പ്പ​ണ ഗാ​നാ​ലാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തു. നാ​ല് മു​ത​ൽ 65 വ​യ​സ്സു​വ​രെ​യു​ള്ള 130 ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ര്‍​ണാ​ട​ക സം​ഗീ​ത വി​രു​ന്ന് രാ​വി​ലെ ഒമ്പത് മു​ത​ല്‍ വൈ​കി​ട്ട് അഞ്ച് വ​രെ നീ​ണ്ടു​നി​ന്നു.

പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ബ്ര​ഹ്മ​ശ്രീ ച​ന്ദ്ര​മ​ന നാ​ര​യ​ണ​ന്‍ ന​മ്പൂ​തി​രി​യും മ​ധു ബാ​ല​കൃ​ഷ്ണ​നും ദി​വ്യ വി​മ​ലും ചേ​ര്‍​ന്ന് വി​ത​ര​ണം ചെ​യ്തു. ഗു​രു​പ​ത്നി സ​ര​സ്വ​തി ദേ​വി, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, വി​മ​ൽ എ​സ്. നാ​യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags : Ragasudha MusicFestival AbuDhab NRINews

Recent News

Corehub Up