x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന് നി​റ​ച്ചാ​ർ​ത്തേ​കി സം​സ്കാ​ര സാ​ഹി​തി​യു​ടെ ഫ്യൂ​ഷ​ൻ നൃ​ത്താ​വി​ഷ്കാ​രം

എൻആർഐ ഡെസ്ക്
Published: November 5, 2026 01:22 PM IST | Updated: November 5, 2026 01:22 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ 70-ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്കാ​ര സാ​ഹി​തി ഡ​ൽ​ഹി ഘ​ട​കം അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ നൃ​ത്താ​വി​ഷ്കാ​രം ശ്ര​ദ്ധേ​യ​മാ​യി. മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള അ​വ​ത​ര​ണം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

ഗു​രു മേ​ഘ നാ​യ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ യു​വ​ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​പാ​ര​മ്പ​ര്യ​വും ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​ങ്ങ​ളും മ​നോ​ഹ​ര​മാ​യി കോ​ർ​ത്തി​ണ​ക്കി.

പു​തു​ത​ല​മു​റ​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി അ​വ​ത​ര​ണം മാ​റി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ജി. ​ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള ഹൗ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെയും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി, എ​ൻസിആ​ർ മേ​ഖ​ല​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യും മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ സം​സ്കാ​ര സാ​ഹി​തി​യു​ടെ ക​ലാ​വ​ത​ര​ണം ശ്ര​ദ്ധേ​യ​മാ​യി.

Tags : SamskaraSahithisFusion DancePerformance KeralaPiraviCelebrations Delhi

Recent News

Corehub Up