x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര സൂ​പ്പ​ർ ക​മ്പ്യൂ​ട്ടിം​ഗ് സ​മ്മേ​ള​നം ന​വം​ബ​ർ 15 മു​ത​ൽ

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 5, 2026 12:22 PM IST | Updated: November 5, 2026 12:22 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: ലോ​ക​ത്തി​ലെ അ​ത്യാ​ധു​നി​ക സൂ​പ്പ​ർ​ക​മ്പ്യൂ​ട്ട​റു​ക​ളും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ക്വാ​ണ്ടം ക​മ്പ്യൂ​ട്ടിം​ഗ് ഗ​വേ​ഷ​ണ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര സൂ​പ്പ​ർ​ക​മ്പ്യൂ​ട്ടിം​ഗ് സ​മ്മേ​ള​ന​ത്തി​ന് ചി​ക്കാ​ഗോ വേ​ദി​യാ​കു​ന്നു.

ഈ മാസം 15 മു​ത​ൽ 20 വ​രെ ചി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന SC26 സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ർ, ഗ​വേ​ഷ​ക​ർ, ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ദേ​ശീ​യ ഗ​വേ​ഷ​ണ ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ പ​ങ്കെ​ടു​ക്കും.

ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ക​മ്പ്യൂ​ട്ടിം​ഗ് (HPC), നെ​റ്റ്‌​വ​ർ​ക്കിംഗ്, ഡാ​റ്റാ സ്റ്റോ​റേ​ജ്, ഡാ​റ്റാ അ​നാ​ലി​സി​സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ ലോ​ക​പ്ര​മു​ഖ വാ​ർ​ഷി​ക സ​മ്മേ​ള​ന​ങ്ങ​ളി​ലൊ​ന്നാ​ണ് SC26. 1988-ൽ ​ആ​രം​ഭി​ച്ച ഈ ​സ​മ്മേ​ള​ന​ത്തി​ന്റെ 38-ാമ​ത് പ​തി​പ്പാ​ണ് ഇ​ത്ത​വ​ണ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഷിക്കാ​ഗോ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

15 മു​ത​ൽ 20 വ​രെ സാ​ങ്കേ​തി​ക സെ​ഷ​നു​ക​ളും ശി​ല്പ​ശാ​ല​ക​ളും ഗ​വേ​ഷ​ണ അ​വ​ത​ര​ണ​ങ്ങ​ളും ന​ട​ക്കും. അ​ത്യാ​ധു​നി​ക ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ​യും അ​നു​ബ​ന്ധ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും വി​പു​ല​മാ​യ പ്ര​ദ​ർ​ശ​നം 17 മു​ത​ൽ 19 വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ൻ​വി​ഡി​യ, മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ ക്ലൗ​ഡ്, ഇ​ന്‍റ​ൽ, ഐ​ബി​എം, ഡെ​ൽ ടെ​ക്നോ​ള​ജീ​സ്, ആ​മ​സോ​ൺ വെ​ബ് സ​ർ​വീ​സ​സ്, ഹ്യൂ​ല​റ്റ് പാ​ക്കാ​ർ​ഡ് എ​ന്‍റ​ർ​പ്രൈ​സ് തു​ട​ങ്ങി​യ ആ​ഗോ​ള ടെ​ക്നോ​ള​ജി സ്ഥാ​പ​ന​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ലോ​ക​ത്തി​ലെ പ്ര​മു​ഖ ഗ​വേ​ഷ​ണ സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​മേ​രി​ക്ക​ൻ ഊ​ർ​ജ​വ​കു​പ്പി​ന്‍റെ ദേ​ശീ​യ ല​ബോ​റ​ട്ട​റി​ക​ളും ത​ങ്ങ​ളു​ടെ പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ എഐ ഗ​വേ​ഷ​ക അ​നി​മ​ശ്രീ ആ​ന​ന്ദ്കു​മാ​ർ 17-ന് ​സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൂ​പ്പ​ർ​ക​മ്പ്യൂ​ട്ടിം​ഗ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ എ​ൻ​വി​ഡി​യ 16ന് ​പ്ര​ത്യേ​ക സാ​ങ്കേ​തി​ക പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ക​മ്പ​നി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​യാ​ൻ ബ​ക്ക് പു​തി​യ ത​ല​മു​റ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ക​മ്പ്യൂ​ട്ടിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. 16ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റീ​ജി​യ​ണ​ൽ ടെ​ക് ഹ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.

ആ​ർ​ഗോ​ൺ നാ​ഷ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ലെ സീ​നി​യ​ർ നെ​റ്റ്‌​വ​ർ​ക്ക് എ​ൻ​ജി​നി​യ​റാ​യ കെ​വി​ൻ ഹെ​യ്ഡ​നാ​ണ് SC26 സ​മ്മേ​ള​ന​ത്തി​ന്‍റെ ജ​ന​റ​ൽ ചെ​യ​ർ. "HPC Unites' എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക​ത്തെ വി​വി​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും ഒ​രു​മി​പ്പി​ക്കു​ക​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്റെ ല​ക്ഷ്യം.

ആ​റു​ദി​വ​സം നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ, ത​ത്സ​മ​യ സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, വി​ദ​ഗ്ധ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പു​തി​യ ഗ​വേ​ഷ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.

Tags : Supercomputing Conference AI November15 NRINews

Recent News

Corehub Up