x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവേഷകർ ഞെട്ടി! ‌11.5 കോടി വർഷം പഴക്കമുള്ള ദിനോസറിന്‍റെ എല്ലിൽ ചുവന്ന രക്താണുക്കൾ!

റിസെർച്ച് ഡെസ്‌ക്
Published: November 5, 2026 03:59 PM IST | Updated: November 5, 2026 04:02 PM IST

ചുവന്ന രക്താണുക്കൾ അടങ്ങിയ ദിനോസറിന്‍റെ എല്ല്.

സ‍യൻസ് ഫിക്ഷൻ സിനിമകളിലെ അദ്ഭുതലോകത്തേക്കാണോ നമ്മൾ നടക്കുന്നത്? ദിനോസറിനെ പുനഃസൃഷ്ടിക്കാൻ കഴിയുമോ? ഗവേഷണങ്ങൾ ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ ദിനോസറിനെ പുനഃസൃഷ്ടിക്കാൻ മനുഷ്യനു കഴിഞ്ഞേക്കാം! മാമത്തിനെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടങ്ങളിലെത്തിനിൽക്കുന്പോഴാണ് ദിനോസർ ഗവേഷണങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്!

പ​തി​നൊ​ന്ന​ര കോ​ടി​യി​ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​ർ ഫോ​സി​ലി​ൽ​നി​ന്നു ഗവേഷകർക്കു ര​ക്തം ക​ണ്ടെ​ത്താൻ കഴിഞ്ഞുവത്രെ! ദി​നോ​സ​റു​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തെ​യും അ​വ​യു​ടെ ശ​രീ​ര​ഘ​ട​ന​യെ​യും കു​റി​ച്ച് ഇ​തു​വ​രെ അജ്ഞാതമായിരുന്ന നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ണ്ടെ​ത്ത​ലി​നു സാ​ധി​ക്കു​മെ​ന്നാ​ണു ഗ​വേ​ഷ​സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ദി​നോ​സ​റു​ക​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ ജ​നി​ത​ക ഘ​ട​ന​യെ​ക്കു​റി​ച്ചും പ​ഠി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും.

വ​ട​ക്കു​കി​ഴ​ക്ക​ൻ ബ്ര​സീ​ലി​ൽനിന്നാണ് അ​രാ​റ്റ​സോ​റ​സ് ദിനോസറിന്‍റെ ഫോസിലുകൾ ലഭിച്ചത്. അവ മാംസഭോജിയാണ്. അവയുടെ പിൻകാലിലെ അസ്ഥികൾ പരിശോധിച്ചപ്പോഴാണ് ര​ക്താ​ണു​ക്ക​ളു​ടെ ശേഷിപ്പുകൾ കണ്ടെത്തിയത്. 2008-ൽ ആണ് ദിനോസറിന്‍റെ അവശിഷ്ടങ്ങൾ ലഭിക്കുന്നത്. തുടർന്ന്, ബ്രസീൽ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴും ഗവേഷണങ്ങൾ തുടരുന്നു. ഓസ്‌ട്രേലിയ കർട്ടിൻ സർവകലാശാല ഗവേഷസംഘമാണു പഠനങ്ങൾക്കു പിന്നിൽ. ദിനോസറിന്‍റെ പി​ൻ​കാ​ലി​ലെ അ​സ്ഥി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണു ചു​വ​ന്ന ര​ക്താ​ണു​ക്ക​ളോ​ടു സാ​മ്യംതോന്നുന്ന ഘ​ട​ന​ക​ൾ ശ്രദ്ധയിൽപ്പെടുന്നത്.

 

K-Rail Survey

ഇ​പ്പോ​ഴ​ത്തെ ക​ണ്ടെ​ത്ത​ൽ ചു​വ​ന്ന ര​ക്താണുവാണോ എന്നതിൽ ത​നി​ക്കു സം​ശ‍​യ​മു​ള്ള​താ​യി അ​യ​ർ​ല​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജിലെ പാ​ലി​യോ​ബ​യോ​ള​ജി​സ്റ്റ് മ​രി​യ മ​ക്ന​മ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഫോ​സി​ലു​ക​ളാ​യി മാ​റി​യ കോ​ശ​ങ്ങ​ൾ​ക്കു ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ണം തെ​ളി​യി​ക്കു​ന്ന​തായി ചി​ല​ർ വാ​ദി​ക്കു​ന്നു. ഈ ​പു​രാ​ത​ന ജീ​വി ച​ത്ത​തി​നു​ശേ​ഷം സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ച​ത്ത​യു​ട​ൻ സൂ​ക്ഷ്മാ​ണു​ക്ക​ൾ നി​റ​ഞ്ഞ വെ​ള്ള​ത്തി​ന​ടി​യി​ലും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലും മൂ​ട​പ്പെ​ടു​ക​യും, ഇ​ത് ജീ​ർ​ണി​ക്ക​ൽ സാ​വ​ധാ​ന​മാ​ക്കു​ക​യും ചെ​യ്തേ​ക്കാം. ഹൗ​സ്മാ​നൈ​റ്റ് എ​ന്ന മാം​ഗ​നീ​സ് ഓ​ക്സൈ​ഡ് ധാ​തു ചു​വ​ന്ന ര​ക്താ​ണു​ക്ക​ളെ പ്ര​ത്യേ​കം സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വാ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം, അ​വ​കാ​ശ​വാ​ദങ്ങളെ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ ശാ​സ്ത്ര​ലോകം ത​യാ​റാ​യി​ട്ടി​ല്ല. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ജൈ​വ​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​കും. അ​ല്ലെ​ങ്കി​ൽ ഫോ​സി​ലാ​യി മാ​റും. അ​തു​കൊ​ണ്ട് കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ളോ​ളം ര​ക്താണുക്കൾ കേ​ടു​കൂ​ടാ​തെ ശേ​ഷി​ക്കു​മോ എ​ന്ന​തി​ൽ ശാ​സ്ത്ര​ലോ​ക​ത്തു ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു.

പു​തി​യ ക​ണ്ടെ​ത്ത​ലുമായി ബന്ധപ്പെട്ടു ​പ​ഠ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചി​ല​പ്പോ​ൾ, ദി​നോ​സ​ർ ഗ​വേ​ഷ​ണ ച​രി​ത്ര​ത്തി​ലെ പു​ത്ത​ൻ വ​ഴി​ത്തി​രി​വാ​യി മാ​റി​യേ​ക്കാം. ഒരുപക്ഷേ ദിനോസറിനെത്തന്നെ ശാസ്ത്രജ്ഞർക്കു പുനഃസൃഷ്ടിക്കാനും കഴിഞ്ഞേക്കുമോ..?

Tags : Dinosaur International Aratasaurusmuseunacionali paleobiology ScienceNews

Recent News

Corehub Up