Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aratasaurusmuseunacionali

ഗവേഷകർ ഞെട്ടി! ‌11.5 കോടി വർഷം പഴക്കമുള്ള ദിനോസറിന്‍റെ എല്ലിൽ ചുവന്ന രക്താണുക്കൾ!

സ‍യൻസ് ഫിക്ഷൻ സിനിമകളിലെ അദ്ഭുതലോകത്തേക്കാണോ നമ്മൾ നടക്കുന്നത്? ദിനോസറിനെ പുനഃസൃഷ്ടിക്കാൻ കഴിയുമോ? ഗവേഷണങ്ങൾ ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ ദിനോസറിനെ പുനഃസൃഷ്ടിക്കാൻ മനുഷ്യനു കഴിഞ്ഞേക്കാം! മാമത്തിനെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടങ്ങളിലെത്തിനിൽക്കുന്പോഴാണ് ദിനോസർ ഗവേഷണങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്!

പ​തി​നൊ​ന്ന​ര കോ​ടി​യി​ലേ​റെ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​ർ ഫോ​സി​ലി​ൽ​നി​ന്നു ഗവേഷകർക്കു ര​ക്തം ക​ണ്ടെ​ത്താൻ കഴിഞ്ഞുവത്രെ! ദി​നോ​സ​റു​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തെ​യും അ​വ​യു​ടെ ശ​രീ​ര​ഘ​ട​ന​യെ​യും കു​റി​ച്ച് ഇ​തു​വ​രെ അജ്ഞാതമായിരുന്ന നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ണ്ടെ​ത്ത​ലി​നു സാ​ധി​ക്കു​മെ​ന്നാ​ണു ഗ​വേ​ഷ​സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ദി​നോ​സ​റു​ക​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ ജ​നി​ത​ക ഘ​ട​ന​യെ​ക്കു​റി​ച്ചും പ​ഠി​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും.

വ​ട​ക്കു​കി​ഴ​ക്ക​ൻ ബ്ര​സീ​ലി​ൽനിന്നാണ് അ​രാ​റ്റ​സോ​റ​സ് ദിനോസറിന്‍റെ ഫോസിലുകൾ ലഭിച്ചത്. അവ മാംസഭോജിയാണ്. അവയുടെ പിൻകാലിലെ അസ്ഥികൾ പരിശോധിച്ചപ്പോഴാണ് ര​ക്താ​ണു​ക്ക​ളു​ടെ ശേഷിപ്പുകൾ കണ്ടെത്തിയത്. 2008-ൽ ആണ് ദിനോസറിന്‍റെ അവശിഷ്ടങ്ങൾ ലഭിക്കുന്നത്. തുടർന്ന്, ബ്രസീൽ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴും ഗവേഷണങ്ങൾ തുടരുന്നു. ഓസ്‌ട്രേലിയ കർട്ടിൻ സർവകലാശാല ഗവേഷസംഘമാണു പഠനങ്ങൾക്കു പിന്നിൽ. ദിനോസറിന്‍റെ പി​ൻ​കാ​ലി​ലെ അ​സ്ഥി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണു ചു​വ​ന്ന ര​ക്താ​ണു​ക്ക​ളോ​ടു സാ​മ്യംതോന്നുന്ന ഘ​ട​ന​ക​ൾ ശ്രദ്ധയിൽപ്പെടുന്നത്.

 

Latest News

Corehub Up