Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dinosaur

Other Stories

ദി​നോ​സ​ർ ലെ​ത​ർ ബാ​ഗ്; വി​ല നാ​ലു കോ​ടി​!

ടൈ​റ​നോ​സോ​റ​സ് റെ​ക്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​ക​ര​ൻ ദി​നോ​സ​റു​ക​ളു​ടെ ഫോ​സി​ലു​ക​ളി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത കൊ​ളാ​ജ​ൻ ഉ​പ​യോ​ഗി​ച്ച് ലാ​ബി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് അ​പൂ​ർ​വ ഹാ​ൻ​ഡ്ബാ​ഗ്

മ​ഹാ​ദ്ഭു​തം..! ആ​രും സ്വ​പ്ന​ത്തി​ൽ​പ്പോ​ലും വി​ചാ​രി​ക്കാ​ത്ത​തു സം​ഭ​വി​ച്ചി​രി​ക്കു​ന്നു! ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ഭൂ​മി​യി​ൽ മൃ​ഗ​രാ​ജ​നെ​പ്പോ​ലെ ജീ​വി​ച്ചി​രു​ന്ന ഭീ​മ​ൻ ദി​നോ​സ​റു​ക​ൾ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ഇ​ത്ത​വ​ണ സി​നി​മ​യി​ല​ല്ല, ആ​ഡം​ബ​ര ഫാ​ഷ​ൻ ലോ​ക​ത്ത്. ദി​നോ​സ​റു​ക​ളു​ടെ തൊ​ലി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഹാ​ൻ​ഡ് ബാ​ഗ് ആ​ണ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച​ത്.

ടൈ​റ​നോ​സോ​റ​സ് റെ​ക്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​ക​ര​ൻ ദി​നോ​സ​റു​ക​ളു​ടെ ഫോ​സി​ലു​ക​ളി​ൽ​നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത കൊ​ളാ​ജ​ൻ ഉ​പ​യോ​ഗി​ച്ച് ലാ​ബി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ് ഈ ​അ​പൂ​ർ​വ ഹാ​ൻ​ഡ്ബാ​ഗ്. സ​സ്റ്റൈ​ന​ബി​ൾ ലെ​ത​റി​ന്‍റെ ഭാ​വി സാ​ധ്യ​ത​ക​ൾ ലോ​ക​ത്തി​നു മു​ന്നി​ൽ കാ​ണി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​രീ​ക്ഷ​ണം.

അ​ത്ഭു​ത ബാ​ഗി​ന്‍റെ നി​ർ​മാ​ണം

മൂ​ന്നു വ​മ്പ​ൻ ക​മ്പ​നി​ക​ൾ സ​ഹ​ക​രി​ച്ചാ​ണ് പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കി​യ​ത്. നേ​ര​ത്തെ, മാ​മ​ത്തി​ന്‍റെ ഡി​എ​ൻ​എ ഉ​പ​യോ​ഗി​ച്ച് കൂ​റ്റ​ൻ മീ​റ്റ്ബോ​ൾ നി​ർ​മി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച ജ​നി​ത​ക എ​ൻ​ജി​നീ​യ​റിം​ഗ് സ്ഥാ​പ​ന​മാ​യ "ഓ​ർ​ഗ​നോ​യി​ഡും’ ഇ​തി​നു പി​ന്നി​ലു​ണ്ട്. ദി​നോ​സ​ർ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് പു​രാ​ത​ന പ്രോ​ട്ടീ​ൻ ക​ണി​ക​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ത്ത് അ​വ മ​റ്റൊ​രു ജീ​വി​യു​ടെ കോ​ശ​ങ്ങ​ളി​ലേ​ക്കു സ​ന്നി​വേ​ശി​പ്പി​ച്ചാ​ണ് കൊ​ളാ​ജ​ൻ നി​ർ​മി​ച്ച​ത്. പി​ന്നീ​ട് കൊ​ളാ​ജ​ൻ ലെ​ത​ർ ആ​യി മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ ല​ഭി​ച്ച ടീ​ൽ നി​റ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ ബാ​ഗ് ഇ​പ്പോ​ൾ ആം​സ്റ്റ​ർ​ഡാ​മി​ലെ ആ​ർ​ട്ട് സൂ ​മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​ക​യാ​ണ്.

വെ​റു​മൊ​രു ലെ​ത​ർ ബാ​ഗ് എ​ന്ന​തി​ലു​പ​രി ഇ​തൊ​രു സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ൾ. മേ​യ് പ​തി​നൊ​ന്നി​നു​ശേ​ഷം ബാ​ഗ് ലേ​ല​ത്തി​നു വ​യ്ക്കും. ഇ​തി​ന്‍റെ പ്രാ​രം​ഭവി​ലത​ന്നെ ഏ​ക​ദേ​ശം നാ​ലു കോ​ടി​യി​ല​ധി​കം വ​രും. നി​ർ​മാ​ണ വേ​ള​യി​ൽ ഒ​ട്ടേ​റെ സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട​താ​യും വെ​റു​മൊ​രു പ​രി​സ്ഥി​തി സൗ​ഹൃ​ദ ബാ​ഗ് എ​ന്ന​തി​ലു​പ​രി ഇ​തൊ​രു ടെ​ക്നോ​ള​ജി​ക്ക​ൽ അ​പ്ഗ്രേ​ഡാ​ണെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ശാ​സ്ത്ര​ലോ​ക​ത്തി​നു യോ​ജി​പ്പി​ല്ല

എ​ന്നാ​ൽ ശാ​സ്ത്ര​ലോ​കം ഇ​തി​നോ​ടു പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നി​ല്ല. ദി​നോ​സ​റു​ക​ളു​ടെ എ​ല്ലു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന കൊ​ളാ​ജ​ൻ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് അ​വ​യു​ടെ തൊ​ലി പു​ന​ർ​നി​ർ​മി​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്നു ചി​ല പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റു​ക​ൾ വാ​ദി​ക്കു​ന്നു. ബാ​ഗി​ന് മൃ​ഗ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ ച​ർ​മ​ഘ​ട​ന ഇ​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും, ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തി​യൊ​രു കാ​ര്യം ചെ​യ്യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ ശാ​സ്ത്രീ​യ പു​രോ​ഗ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

മ്യൂ​സി​യ​ത്തി​ലെ ടി​റെ​ക്സ് അ​സ്ഥി​കൂ​ട​ത്തി​നു താ​ഴെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ബാ​ഗ് കാ​ണാ​ൻ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Latest News

Corehub Up