Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നു ഈ വർഷം ബിരുദ - ബിരുദാനന്തര വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ കോളജ് കാമ്പസിൽ നടത്തി.
22-ാമത് കോൺവൊക്കേഷൻ സെറിമണി ചീഫ് സ്ട്രാറ്റജി അഡ്വൈസർ (ടെലികോം ആൻഡ് ഡാറ്റ) പമേല കുമാർ ഉദ്ഘാടനം ചെയ്തു.
കോളജ് ഗവേർണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രഷൻ ഫാ.ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീൻ അക്കാഡമിക് ഫാ.ഡോ. റൂബിൻ തോട്ടുപുറം എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: സിബിസിഐ നാഷണൽ ഹെൽത്ത് കെയർ കമ്മീഷനും കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിച്ച കേരള റീജണൽ കോൺഫറൻസ് (മനസിനൊരു കരുതൽ 2026) പാലാരിവട്ടം പിഒസിയിൽ തുടങ്ങി.
കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാനും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിസിഐ ഹെൽത്ത് കെയർ ഓഫീസ് നാഷണൽ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് അധ്യക്ഷത വഹിച്ചു.
സിഎംഎച്ച്എം കേരള അസോസിയേറ്റ് ഡയറക്ടറും പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ ഫാ. സുബിൻ റാത്തപ്പിള്ളിൽ, സിബിസിഐ ഹെൽത്ത് സെക്രട്ടറി സിസ്റ്റർ ഡോ.ലില്ലിസ, ദേശീയ പ്രസിഡന്റ് ഫാ. ഷിന്റോ കുഴിഞ്ഞാലിൽ, വൈസ് പ്രസിഡന്റ് എഡ്വിൻ വാക്കർ, അസോ. ഡയറക്ടർ ചിൽട്ടൺ ഫെർണാണ്ടസ്, കോ-ഓർഡിനേറ്റർ സിസ്റ്റർ ക്രിസ്റ്റി മരിയ, സെക്രട്ടറി സിസ്റ്റർ ജിലു ജോസ്, കേരള റീജണൽ ഡയറക്ടർ സിസ്റ്റർ ഡോ. റീമ ഗ്രേസ് എന്നിവർ പ്രസംഗിച്ചു.
മാനസികാരോഗ്യ ബോധവത്കരണ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കൈപ്പുസ്തകം പ്രകാശനം ചെയ്തു. ആധുനികജീവിതത്തിലെ മാനസികസമ്മർദങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിൽ പാനൽ ചർച്ചകൾ, ഗ്രൂപ്പ് സംവാദങ്ങൾ, പ്രാർഥനാശുശ്രൂഷകൾ എന്നിവയുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, മാനസികാരോഗ്യ മേഖലയിലുള്ളവർ തുടങ്ങി 150 ഓളം പേരാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
NRI
ഡിട്രോയിറ്റ്: ഇന്റർനാഷണൽ പ്രയർലൈനിന്റെ അടുത്ത സമ്മേളനം ഈ മാസം 12ന് നടക്കും. ഐപിഎല്ലിന്റെ പ്രവർത്തനങ്ങൾ 12 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിതെന്ന് സംഘാടകർ പറഞ്ഞു.
12ന് ഇഎസ്ടി സമയം രാത്രി ഒമ്പതിന് (സിഎസ്ടി സമയം രാത്രി എട്ട്, പിഎസ്ടി സമയം വെെകുന്നേരം ആറ്) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ.ഫാ.ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവയ്ക്കുകയും ചെയ്യും.
ഈ സന്തോഷകരമായ വേളയിൽ പ്രാർഥനയുടെയും കൂട്ടായ്മയുടെയും അനുഗ്രഹം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും ഈ വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് താത്പര്യപ്പെടുന്നതായി സംഘാടകർ അറിയിച്ചു.
കഴിഞ്ഞ 12 വർഷമായി ഐപിഎൽ പ്രാർഥനാ ശുശ്രൂഷയോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഏവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ കൂട്ടിച്ചേർത്തു.
മീറ്റിംഗിൽ പങ്കുചേരുന്നതിന്: ഡയൽ-ഇൻ നമ്പർ: 1 712 770 4821, ആക്സസ് കോഡ്: 530464#.
മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1 716 293 9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1 712 770 4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.
Kerala
കൊച്ചി: സിബിസിഐ നാഷണൽ ഹെൽത്ത് കെയർ കമ്മീഷനും കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിക്കുന്ന “മനസിനൊരു കരുതൽ 2026’’ കേരള റീജൺ കോൺഫറൻസ് എട്ട്, ഒൻപത് തീയതികളിൽ എറണാകുളം പിഒസിയിൽ നടക്കും.
മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന തിരിച്ചറിവോടെ, വിശ്വാസികൾ, സന്നദ്ധപ്രവർത്തകർ, മാനസികാരോഗ്യ പ്രവർത്തകർ എന്നിവരെ ഒരുമിപ്പിക്കുക എന്നതാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ജീവിതത്തിലെ മാനസിക സമ്മർദങ്ങൾ, ആശങ്കകൾ, ഏകാന്തത, കുടുംബബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവയെ അതിജീവിക്കാൻ ഒരു സഭ എന്ന നിലയിൽ എങ്ങനെ പരസ്പരം താങ്ങാവാം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം.
മാനസികാരോഗ്യ ബോധവത്കരണം, ആത്മീയ പിന്തുണ, അനുഭവങ്ങൾ പങ്കുവയ്ക്കൽ, പ്രാർഥന എന്നിവ കോർത്തിണക്കിയുള്ള കൂട്ടായ യാത്രയായിട്ടാണ് കോൺഫറൻസ് വിഭാവനം ചെയ്തിരിക്കുന്നത്.
മാനസികാരോഗ്യ മേഖലയിൽ താത്പര്യമുള്ളവർക്കും ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ കോൺഫറൻസിൽ പങ്കുചേരാവുന്നതാണെന്ന് മുഖ്യസംഘാടകനും സിഎംഎച്ച്എം അസോസിയേറ്റ് ഡയറക്ടറുമായ ഫാ. ജോസഫ് റാത്തപ്പിള്ളിൽ അറിയിച്ചു.
താത്പര്യമുള്ളവർ 8086880516 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
NRI
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, ഡോ. റെബേക്ക പോത്തൻ, അനിൽ തോമസ്, ജെന്നിഫർ അലക്സ്, ജൂലിയ അലക്സ്, സുജ ജോൺ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി വിജു പോൾ, ട്രഷറർ ബെഞ്ചമിൻ സാമുവൽ, ഭദ്രാസന അസംബ്ലി അംഗം സിബു തോമസ്, മലങ്കര അസോസിയേഷൻ അംഗം ബെഞ്ചമിൻ സാമുവൽ, എബി കുര്യാക്കോസ്, ജോർജ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
ഇടവക വികാരി ഫാ. റോയ് പി. ജോർജ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
Kerala
കൊച്ചി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ മേയ് രണ്ട്, മൂന്ന് തീയതികളില്‍ ക്രൗണ്‍ പ്ലാസയില്‍ ആഗോള കാന്‍സര്‍ രോഗ വിദഗ്ധരുടെ സമ്മേളനം സംഘടിപ്പിക്കും.
അത്യാധുനികചികിത്സാരീതികള് ചര്‍ച്ച ചെയ്യുന്നതിനാണ് സമ്മേളനമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. സ്കറിയ ഉമ്മൻ, ഡോ. റെബേക്ക പോത്തൻ, ബിജോ തോമസ്, ഡോ. സ്മിത തോമസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി പോൾ കറുകപ്പിള്ളിൽ, ട്രഷറർ വൽസ ബോബൻ, വർഗീസ് ഉലഹന്നാൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. മാത്യു തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
NRI
ടെക്സസ്: പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ ഉദ്ബോധിപ്പിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന ഇന്റർനാഷണൽ പ്രയർലൈനിന്റെ ചൊവ്വാഴ്ച സംഘടിപ്പിച്ച 623-ാമത് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ലബക് ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരിയും പ്രമുഖ സുവിശേഷ പ്രസംഗികനുമായ റവ. ജെയിംസ് കെ. ജോൺ .
തന്റെ ദീർഘകാല മിഷൻ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ, വിശ്വാസികൾ ആത്മീയ യാത്രയിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. കർത്താവിന്റെ വരവിനായി ബുദ്ധിയുള്ള കന്യകമാരെപ്പോലെ ഒരുങ്ങിയിരിക്കണമെന്നും ജീവിതത്തിൽ വിനയവും ലാളിത്യവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സമ്മേളനത്തിന് ആമുഖം നൽകുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂയോർക്കിൽ നിന്നുള്ള ഇവ. മോൻസി കെ. എബ്രഹാം പ്രാരംഭ പ്രാർഥനയ്ക്കും അറ്റ്ലാന്റയിൽ നിന്നുള്ള മിസ്റ്റർ തോമസ് ജോൺ (രാജു) മധ്യസ്ഥ പ്രാർഥനയ്ക്കും നേതൃത്വം നൽകി.
ലബക്കിൽ നിന്നുള്ള ഡോ. ആനി ലിങ്കൺ വേദഭാഗം വായിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള ടി.എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ഡോ. ജെയിംസ് ജേക്കബിന്റെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു.
ഈ മാസം 28ന് നടക്കുന്ന 624-ാമത് സെഷൻ വിശ്വാസികളുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു സാക്ഷ്യ സെഷൻ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിന് ക്രമീകരിക്കുന്ന പ്രയർലൈനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 1 712 770 4821 എന്ന നമ്പറിൽ (ആക്സസ് കോഡ്: 530464#) ബന്ധപ്പെടാവുന്നതാണ്.
District News
താമരശേരി: താമരശേരി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിധവകളുടെയും ഏകസ്ഥരുടെയും സംഘടനയായ യൂദിത്ത് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
സ്കൈ ചൈല്‍ഡ് സംഘടനയുടെ സഹസ്ഥാപകയും മോട്ടിവേഷണല്‍ സ്പീക്കറുമായ ശാന്തി ബിജു ക്ലാസ് എടുത്തു. പൊതുസമ്മേളനത്തില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷനായിരുന്നു. മേരിമാത കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റെനി ജോസ് സിഎംസി, ആരാധന സന്യാസിനി സമൂഹം താമരശേരി പ്രൊവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ ആനീസ് എസ്എബിഎസ്, രൂപത പ്രസിഡന്റ് മേരി പൗലോസ് വിലങ്ങുപാറ, സിസ്റ്റര്‍ മെല്വിന് എസ്എബിഎസ് എന്നിവര്‍ സംസാരിച്ചു.
വിവിധ സന്യാസിനി സമൂഹങ്ങളിലെ കോ ഓര്‍ഡിനേറ്റര്‍മാരായ സിസ്റ്റര്‍ ജാന്‍സി മരിയ എഫ്സിസി, സിസ്റ്റര്‍ റോസ് എസ്ഡി, സിസ്റ്റര്‍ റാനിറ്റ എസ്എച്ച്, സിസ്റ്റര്‍ ഗീത സിഎംസി, സിസ്റ്റര്‍ സാലി സിഎംസി തുടങ്ങിയവര്‍ നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മരിയപുരം ശാഖ കരസ്ഥമാക്കി. ഏറ്റവും നല്ല അനിമേറ്റര്ക്കുള്ള അവാര്‍ഡ് മരിയപുരം ശാഖ ആനിമേറ്റര്‍ സിസ്റ്റര്‍ ഗീത സിഎംസി നേടി. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
District News
ചങ്ങനാശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കോട്ടയം ജില്ല 34-ാമത് വാര്‍ഷിക സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്യും. ‘ദേശസംസ്കാരവും ഭരണഘടനയും’ എന്ന വിഷയത്തില്‍ ഡോ. അജു കെ. നാരായണന് മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വിജയിച്ച സംഘടനാ അംഗങ്ങളെയും സര്ഗമാധുരി രചനാമത്സരങ്ങളില്‍ വിജയിച്ചവരെയും അനുമോദിക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പ്രമേയാവതരണം എന്നിവയും നടക്കും.
2.30ന് വനിതാ സമ്മേളനം ഡോ. മ്യൂസ് മേരി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 3.30ന് ടൗണ്‍ ഹാളില്‍നിന്നു പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയിലേക്ക് പ്രകടനം. പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിനു മുന്നോടിയായി അഞ്ചുവിളക്ക് ജംഗ്ഷനില്‍നിന്നും ടൗണ്‍ ചുറ്റി ഇരുചക്രവാഹന വിളംബര റാലി ഉണ്ടായിരുന്നു.ജില്ലാ സെക്രട്ടറി കെ. കേശവന് ഫ്ളാഗ്ഓഫ് ചെയ്തു. പ്രഫ.എസ്. ആനന്ദക്കുട്ടന്, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, ജോണിക്കുട്ടി സ്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: എട്ടാമത് കെആർഎൽസിബിസി വനിതാ കമ്മീഷൻ വാർഷിക നേതൃസമ്മേളനം (സമന്വയ-2026) വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, അതിരൂപത ഡയറക്ടർ ഫാ. ഷൈജു, റാണി പ്രദീപ്, സിസ്റ്റർ നിരഞ്ജന, ഫാ തോമസ് തറയിൽ, ഫാ. ജിജു അറക്കത്തറ, ഷൈനി ബെന്നി, ജാക്വിലിൻ, പ്രസന്ന പുനലൂർ എന്നിവർ പ്രസംഗിച്ചു.
International
വത്തിക്കാന്‍ സിറ്റി: ജൂണ്‍ 26, 27 തീയതികളില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം നടക്കും. ഇതുസംബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ കര്‍ദിനാള്‍മാര്‍ക്കും കത്തയച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമ്മേളനം സമാപിക്കും.
കഴിഞ്ഞ ജനുവരി ഏഴ്, എട്ട് തീയതികളില്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. തദവസരത്തില്‍, വിവിധ സംഘങ്ങളായി തിരിഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ അപ്പൊസ്തലിക് പ്രബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദം’ (ഇവഞ്ചേലി ഗൗദിയും) എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍ക്കാഴ്ചകളും കര്‍ദിനാള്‍മാര്‍ പങ്കുവച്ചിരുന്നു.
ഈ പഠനങ്ങള്‍ വിലയേറിയ പൈതൃകമാണെന്നതിനാൽ അതു സംരക്ഷിക്കാനും കൂടുതല്‍ ആഴത്തില്‍ വിവേചനത്തോടെ അപഗ്രഥിക്കാനുമുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ടാണ് ജൂണില്‍ കര്‍ദിനാള്‍മാരുടെ സമ്മേളനം മാര്‍പാപ്പ വിളിച്ചുചേര്‍ത്തിരിക്കുന്നത്.
വ്യക്തിപരമായ തലത്തില്‍ സ്നാനം സ്വീകരിച്ച ഓരോ വ്യക്തിയെയും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലേക്ക് നയിക്കുന്നതിനും അങ്ങനെ ജീവിക്കുന്നതും അനുഭവിക്കുന്നതുമായ ഒരു വിശ്വാസത്തിലേക്ക് പക്വത പ്രാപിക്കാനും ഒരു മിഷനറി അജപാലന പരിചരണത്തിലേക്ക് മാറാന്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിക്കുന്നു.
ദൈവം ലോകത്തെ സ്നേഹിക്കുന്നുവെന്ന ആശയവിനിമയമാണു പങ്കുവയ്ക്കപ്പെടേണ്ടതെന്നും സഭ ന്യൂനപക്ഷമായിരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും “എല്ലാവര്ക്കും പ്രത്യാശ നല്കുന്ന ഒരു ചെറിയ ആട്ടിന്‍കൂട്ടമായി’’ ജീവിക്കാന്‍ അവള് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കത്തില്‍ മാര്‍പാപ്പ അടിവരയിട്ടു പറയുന്നു.
കത്ത് ഉപസംഹരിച്ചുകൊണ്ട്, കര്‍ദിനാള്‍മാരുടെ സേവനത്തിനുള്ള തന്റെ നന്ദി മാര്‍പാപ്പ ആവര്‍ത്തിക്കുകയും ജൂണിലെ കണ്സിസ്റ്ററിക്കുള്ള തയാറെടുപ്പുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
District News
തൃക്കരിപ്പൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ചെറുവത്തൂർ ഉപജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന സംഘടനാ അംഗങ്ങളായ 13 അധ്യാപകർക്ക് യാത്രയയപ്പ് നൽകി. കെഎംകെ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.ടി. ബെന്നി, കെ. സുഗതൻ, ടി. മധുസൂദനൻ, കെ.കെ. സജിത്ത്, ജി.കെ. ഗിരിജ, വി. ചന്ദ്രമതി, സി.പി. പ്രീത, എം. ജിഷ എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് എംപിമാരോട് അടിയന്തരമായി ഡൽഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. എഫ്സിആര്‍എ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാലാണ് അടിയന്തരമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ പാര്‍ലിമെന്റിൽ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമമാണ്.
ഇത് എന്‍ജിഒകളെയും സമുദായ സംഘടനകളെയും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെയും നശിപ്പിക്കും. അതിനാല്‍ ഈ ബില്‍ ഒരുവിധേനയും പാസാകാന്‍ അനുവദിക്കില്ല.ബില്ലിനെതിരെ രാവിലെ 10.30ന് പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. സ്വൈര്യമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്.
NRI
ഹൂസ്റ്റൺ: ഡാളസിൽ നിന്നെത്തിയ ലാന പ്രവർത്തകർക്ക് ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി.
ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന ലാനയുടെ മുൻ ഭാരവാഹിയും പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ.
മുൻ ലാന പ്രസിഡന്റ് ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാന പ്രസിഡന്റ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി. ജോർജ് സ്വാഗത പ്രസംഗം നടത്തി സന്നിഹിതരായവരെ പരിചയപ്പെടുത്തി.
District News
കടുത്തുരുത്തി: പ്രഫ. ഒ. ലൂക്കോസ് എക്സ് എംഎല്‍എ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രഫ. ഒ. ലൂക്കോസ് അനുസ്മരണ സമ്മേളനം നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി രക്ഷാധികാരി മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ടെല്‍ക്കോ ചെയര്മാന് പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കത്തടം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, എം.കെ. സാംബുജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ മികച്ച കര്‍ഷകനുള്ള പ്രഫ. ഒ. ലൂക്കോസ് കര്‍ഷക അവാര്‍ഡ് ലഭിച്ച ബേബി ജോസഫ് കാരക്കാടിനു മോന്‍സ് ജോസഫ് എംഎല്‍എ അവാര്‍ഡ് സമ്മാനിച്ചു.
Kerala
കണ്ണൂർ: "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി.
സമ്മേളനത്തിന് തുടക്കംകുറിച്ച് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തി. തുടർന്ന്, സമ്മേളനനഗരിയിൽ സ്ഥാപിച്ച കത്തോലിക്ക കോൺഗ്രസ് മുൻകാല നേതാക്കളുടെ സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, കണ്ണൂർ തിരുക്കുടുംബ ദേവാലയത്തിൽ വർക്കിംഗ് കമ്മിറ്റി യോഗം നടന്നു.
ഇന്നു രാവിലെ 9.30ന് കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
നഗരംചുറ്റുന്ന റാലി സമ്മേളനനഗരയിൽ എത്തിയശേഷം നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും.
Kerala
കണ്ണൂർ: ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനവും മഹാറാലിയും നാളെയും മറ്റന്നാളുമായി കണ്ണൂരിൽ നടക്കുമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപതയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1918ൽ രൂപീകൃതമായതു മുതൽ രാജ്യത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ നവോത്ഥാനത്തിനും ക്രൈസ്തവസമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയിറക്ക് ഭീഷണിയും അർഹതപ്പെട്ട അവകാശനിഷേധങ്ങളും യുവജന പലായനവും സർക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
14ന് രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
റാലി സമ്മേളനനഗരിയിൽ എത്തുന്പോൾ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഗ്ലോബൽ ബിസിനസ് നെറ്റ്വർക്ക് പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും.
സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്സ് ടീം മെംബർ ജോണി തോമസ്, ആന്റോ തെരുവംകുന്നേൽ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ ഒരു മാസത്തോളം നീണ്ട പുതുയുഗ യാത്ര ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം നാളെ വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി ആറിന് കാസർഗോഡ് കുന്പളയിൽ നിന്ന് ആരംഭിച്ച പുതുയുഗയാത്രയ്ക്കിടെ എല്ലാ ജില്ലകളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി പ്രതിപക്ഷ നേതാവ് സംവദിച്ചു.
വൻകിട ബിസിനസുകാർ മുതൽ താഴേക്കിടയിലുള്ള തൊഴിലാളികൾ വരെയുള്ള 40 മുതൽ 50 വരെ മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾ കേട്ടു. പരിഹാരം നിർദേശിച്ചു. ഇതിൽ ആവശ്യമായവ യുഡിഎഫിന്റെ പ്രകടന പത്രികയിലും ഇടം നേടും. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കേണ്ട പദ്ധതികളും ഇതിലുണ്ടാകും.
14 ജില്ലകളിലേയും മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പ്രധാന പ്രശ്നങ്ങൾ തയാറാക്കി സമർപ്പിക്കും. ഇന്നു കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി കൊല്ലത്തും കുട്ടിക്കാനത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്നും നാളെയുമായി യുഡിഎഫ് നേതാക്കളുമായി ചർച്ചകളും നടത്തും.
District News
കടുത്തുരുത്തി: കേരള പ്രൈവറ്റ്-പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) കോട്ടയം ജില്ലാ സമ്മേളനം കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്കൂളില്‍ നടന്നു.
സമ്മേളനം ചീഫ്വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് മംഗലത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. വനിതാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ശിവശ്രീ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസി. സെക്രട്ടറി കെ.കെ. മനോജന് മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എ. അജികുമാര്‍ ഉദ്ഘാടനം ചെയ്തു. 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ബാബു ജോസഫ്-പ്രസിഡന്റ് ഷൈജു പി. വര്‍ഗീസ്-സെക്രട്ടറി,ടിജോ കുര്യന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
District News
പാലാവയൽ: കെസിബിസി സംസ്ഥാന അധ്യാപക അവാർഡ് നേടിയ പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ 2025-26 വർഷത്തെ ഹൈസ്കൂൾ വിഭാഗം ബെസ്റ്റ് പിടിഎ അവാർഡ് കരസ്ഥമാക്കിയ സെന്റ് ജോൺസ് സ്കൂൾ പിടിഎ കമ്മിറ്റി ഭാരവാഹികൾ, തലശേരി അതിരൂപത എഡ്യുക്കേഷൻ ഏജൻസിയുടെ വ്യക്തിഗത മികവ് പുരസ്കാരം നേടിയ ലാബ് അസിസ്റ്റന്റ് കെ.ജെ. സജിമോൻ എന്നിവരെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.
അനുമോദനയോഗം പുരസ്കാര സമർപ്പണവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, സ്കൂൾ അസി. മാനേജർ ഫാ. റോയി കൈതാരത്തിൽ, മുഖ്യാധ്യാപിക പി.സി. സോഫി, എൽപി സ്കൂൾ മുഖ്യാധ്യാപിക എം.വി. ഗീതമ്മ, ഇടവക കോ-ഓർഡിനേറ്റർ ടോമിച്ചൻ വട്ടോത്ത്, സ്റ്റാഫ് പ്രതിനിധി സിന്ധു ജയിംസ്, പിടിഎ പ്രസിഡന്റ് സോമി ജോർജ് അറയ്ക്കൽ, മദർ പിടിഎ പ്രസിഡന്റ് തേജസ് ഷിന്റോ കാവുകാട്ട്, റോഷി ജോസ് എന്നിവർ പ്രസംഗിച്ചു.
.
District News
പാലക്കാട്: ലീഡ് കോളജ് സംഘടിപ്പിച്ച രാജ്യാന്തര സംരംഭക സമ്മേളനം 2026 സമാപിച്ചു. കോളജ് വിദ്യാർഥിഥികൾക്കിടയിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ നിരവധി സംരംഭക വിദഗ്ധർ ക്ലാസ് എടുക്കുകയും വിദഗ്ധരുമായുള്ള ചർച്ചകളും സംഘടിപരിപാടി ഏറെ ശ്രദ്ധേയമായി.
പരിപാടിയിൽ ഫുൽവയുടെ സ്ഥാപകൻ ശബാസ്, റെയിൽ റോള്‍സിന്റെ സ്ഥാപകൻ ശിബിൻ, അവിന്യ ഇൻഫിനിറ്റി സൊല്യൂഷൻസ് സ്ഥാപകൻ അർജിത് മജുമ്ദാർ, മോറിംഗ പ്രോമിസ് വെൽനെസ് സ്ഥാപകൻ രഞ്ജിത് കുമാർ, ഒറാവ്കോ പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും സിഇഒയും സാഫ്കോനട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറുമായ അനസ് സെയ്ദ്മൊഹമ്മദ് എന്നിവർ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന മത്സരത്തിൽ അൽ ഇംത്യാസ്, അരുൺ അരവിന്ദാക്ഷൻ എന്നിവർ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം എ. വിമുൻ, എ.കെ. നിയ വൽസൻ എന്നിവർക്ക് ലഭിച്ചു. മൂന്നാം സ്ഥാനം അരുണ ജെ. നായർ, ഡി. അക്ഷയലക്ഷ്മി എന്നിവർ നേടി. ഒന്നാം സ്ഥാനം നേടിയവർക്ക് 2 ലക്ഷംരൂപയും രണ്ടാം സ്ഥാനം 1 ലക്ഷംരൂപയും മൂന്നാം സ്ഥാനം 50000 രൂപയും സമ്മാനമായി ലഭിച്ചു. സമാപന സമ്മേളനത്തിൽ ലീഡ് കോളജ് ഐഇഡിസി നോഡൽ ഓഫീസർ ഡോ. സരിതാംബിക, കോളജ് ഡയറക്ടർ ഡോ. തോമസ് കെ. ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.എസ്. രാജ്കിഷൻ, ഡോ. പി.എം. മേഘ, ദേവിക എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രാജ്യത്തെ പബ്ലിക് ഓപ്പണ്‍ സർവകലാശാല വൈസ് ചാൻസലർമാരുടെ വട്ടമേശ സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മേളനം 25 വരെ പാളയം മാസ്കോട്ട് ഹോട്ടലിലാണ് നടക്കുക.
കോമണ്‍വെൽത്ത് ഓഫ് ലേണിംഗ്-കോമണ്‍വെൽത്ത് എഡ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസി ഡോ. ജഗതി രാജ് വി.പി പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 10.15 ന് മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. 25 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.
ഓപ്പണ്‍ യൂണിവേഴ്സിറ്റികൾ തമ്മിലുള്ള ക്രെഡിറ്റ് ട്രാൻസ്ഫർ ഫ്രെയിംവർക്ക് രൂപീകരിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഠനരീതികൾ നവീകരിക്കുക, ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം ഉറപ്പിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വിദൂര വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും ഫലപ്രദമായ ഉപയോഗം, വിദൂര വിദ്യാഭ്യാസത്തിൽ പഠിതാക്കളുടെ പ്രവേശനാനുപാതം വർധിപ്പിക്കുവാനുള്ള നടപടികൾ എന്നിവയും സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. പി.പി അജയകുമാർ, ഡോ. സി. ഉദയകല, ഡോ. എം. ജയപ്രകാശ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
കൊടകര: കൊടകര സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ മൂന്നുദിവസത്തെ ദേശീയ കോണ്‍ഫറന്‍സ് തുടങ്ങി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേല്‍ ഉദ്ഘാടനംചെയ്തു.
രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെട്ടതിനുപിന്നില് പുതിയ മരുന്നുകളുടെ കണ്ടുപിടിത്തവും ഒരുരോഗത്തിന് പ്രത്യേകമായുള്ള ആരോഗ്യസംരക്ഷണത്തിലെ വലിയ മാറ്റവുമാണെന്ന് ഡോ. മോഹനന് കുന്നമ്മേല്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും മെഡിക്കല്‍ സ്പെഷാലിറ്റികള്ക്കും ചികിത്സയ്ക്കും പകരമാകില്ലെങ്കിലും ഒരു ഡോക്ടര്‍ക്ക് സ്വന്തം തൊഴിലില്‍ മികവുപുലര്ത്തണമെങ്കില് ഈ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിഞ്ഞേ തീരുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി. സതീശന് മുഖ്യ പ്രഭാഷണം നടത്തി. കാന്‍സര്‍ ചികിത്സാരംഗത്തെ വെല്ലുവിളികളും ഭാവി സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.
സഹൃദയ കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ റവ ഡോ. ആന്റോ ചുങ്കത്ത് അധ്യക്ഷതവഹിച്ചു. കോളജ് ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്, കണ്‍വീനര്‍ ഡോ. അമ്പിളി മേച്ചൂര്, പ്രിന്‍സിപ്പല്‍ ഡോ .എസ്.രാംകുമാര്‍, ബയോടെക്നോളജി വകുപ്പ് മേധാവി ഡോ. ധന്യ ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. കോളജിലെ നാല് വേദികളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 350 പേര് പങ്കെടുക്കുന്നു. നാളെ നടക്കുന്ന സമാപനസമ്മേളനത്തില്‍ ആരോഗ്യരംഗത്തെ നൂതന പ്രവണതകളെക്കുറിച്ചും നിയന്ത്രണ മാനദണ്ഡങ്ങളെക്കുറിച്ചും വിദഗ്ധ പാനല്‍ ചര്‍ച്ച ഉണ്ടാകും.
ജില്ല കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
District News
ചേര്‍ത്തല: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ കയികാധ്യാപകരുടെ സംയുക്ത സംഘടന സംസ്ഥാന സമ്മേളനം 12 മുതല്‍ 14 വരെ ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന് ഹാളില്‍ നടക്കും. ആരോഗ്യ കായിക വിദ്യാഭ്യാസം നിര്‍ബന്ധ പാഠ്യവിഷയമാക്കുക, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കായികാധ്യാപക തസ്തിക അനുവദിക്കുക തുടങ്ങിയ 11 പ്രമേയങ്ങളാണ് സംസ്ഥാന സമ്മേളനം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള ആയിരത്തോളം കായികാധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംയുക്താ കായികാധ്യാപക സംഘടന ചെയര്മാന് ബിജു ദിവാകരന്, സംസ്ഥാന സമ്മേളനം ചെയര്മാന് വി. ഷാജി, സ്വാഗതസംഘം കണ്‍വീനര്‍ ടി.പി. മനേഷ്കുമാര്‍, സംഘടന പ്രസിഡന്റ് കെ.ആര്. വിനയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
12ന് വൈകിട്ട് 4.30ന് പ്രതിനിധി സമ്മേളനം. 13ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാപഞ്ചാത്ത് പ്രസിഡന്റ് എ. മഹേന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്. രാധാകൃഷ്ണന് മികച്ച കായികാധ്യാപകരെ ആദരിക്കും. രണ്ടിന് കായിക വിദ്യാഭ്യാസ സെമിനാര്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനുജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
പാലാ സെന്റ് തോമസ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ആഷിഷ് ജോസഫ് വിഷയം അവതരിപ്പിക്കും. വൈകുന്നേരം 3.30നു നടക്കുന്ന യാത്രയയപ്പു സമ്മേളനം സംസ്ഥാന പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല നഗരസഭാ ചെയര്മാന് എസ്. സോബിന്‍ ഉപഹാരം സമര്‍പ്പിക്കും. 14ന് രാവിലെ പത്തിന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍യോഗം.
Kerala
കോട്ടയം: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമ്മേളനം 13, 14 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കും. നാളെ വൈകുന്നേരം നാലിനു മാര്‍ ജോസഫ് പൗവത്തലിന്റെ കബറിടത്തില്‍നിന്നു പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിനു തുടക്കമാകും.
5.50നു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനപ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഡോ. അജു കെ. നാരായണന് സെമിനാര്‍ നയിക്കും.
14നു രാവിലെ ഒന്പതിനു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് സ് ഹൗസില്‍നിന്ന് ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി അവകാശ സംരക്ഷണ പ്രതിജ്ഞയോടെ ആരംഭിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് എസ്ബി കോളജിലെ കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ്ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ ഫാ. സ്കറിയ കന്യാകോണില്‍, ഫാ. ആന്റണി എത്തയ്ക്കാട്, ചങ്ങനാശേരി നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. കെസിബിസിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ഏര്‍പ്പെടുത്തുന്ന അധ്യാപക - വിദ്യാലയ അവാര്‍ഡുകളും വിവിധ മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനപ്രസിഡന്റ് ടോം മാത്യു, സെക്രട്ടറി ഷൈനി കുര്യാക്കോസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ജോജോ പള്ളിച്ചിറ, ചങ്ങനാശേരി അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജിഷമോള്‍ അലക്സ്, അതിരൂപത ഭാരവാഹികളായ പ്രകാശ് ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: വിഷൻ 2031 വികസനവും ജനാധിപത്യവുമെന്ന വിഷയത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് ഈ മാസം 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും.
15ന് നിയമസഭ ശങ്കരനാരായണൻ തന്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ പ്രസംഗിക്കും.
16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും.
വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോണ്‍ഫറൻസിൽ നടക്കുക.
സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റീസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
District News
അടൂർ: കോർപറേറ്റുകളുടെ ലാഭത്തിനുവേണ്ടി കർഷകരെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഗോപകുമാർ. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെഎറ്റിഎസ് എ) 60 -ാം വാർഷിക സംസ്ഥാന സമ്മേളനം അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സുരക്ഷിത്വത്തിനും അവകാശ സംരക്ഷണത്തിനും തൊഴിൽ കോഡിനുമെതിരേ 12നു നടത്തുന്ന ദേശീയ പണിമുടക്കിൽ സംഘടന പങ്കെടുക്കും.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കെതിരേ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയിരിക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും ഗോപകുമാർ പറഞ്ഞു. കെഎറ്റിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ധനുഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ. റസിയ, സി.എസ്. നിത്യ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡി.സജി, വി.സി. ജയപ്രകാശ്, ആർ.രമേശ്, ജി.അഖിൽ, പി.ഹരിന്ദ്രനാഥ് , അനുരാജ് എന്നിവർ പ്രസംഗിച്ചു.
District News
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജിൽ അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. എംജി സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഡിജിറ്റൽ യുഗത്തിലെ നവീകരണം, സംസ്കാരം, ഉത്തരവാദിത്വങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി കോളജ് റിസർച്ച് സെല്ലിന്റെയും ഐക്യുഎസിയുടെയും ആഭിമുഖ്യത്തിൽ എംജി യൂണിവേഴ്സിറ്റിയുടെയും കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് കോൺഫറൻസ്. പത്തു സെഷനുകളിലായി നടക്കുന്ന കോൺഫറൻസിൽ ഇന്ത്യക്കകത്തും വിദേശങ്ങളിൽനിന്നുമായി നൂറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം എംജി യൂണിവേഴ്സിറ്റിയിലെ അംഗീകൃത ഗവേഷണകേന്ദ്രമായി ഉയർത്തപ്പെട്ടതിന്റെയും കോളജിൽ ആരംഭിക്കുന്ന റിസർച്ച് കൺസൾട്ടൻസി സെല്ലിന്റെയും ഉദ്ഘാടനവും നടത്തി. കാരിത്താസ് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൻഡ് ഗ്രൂപ്പ് ഹെഡ് ഡോ. അജിത് ഗോപകുമാർ, പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, കോൺഫറൻസ് കൺവീനർ ഡോ. മെർളി കെ. പുന്നൂസ് എന്നിവർ പ്രസംഗിച്ചു.
National
ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനത്തിന് ഇന്ന് ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ തുടക്കമാകുമെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തുവരെ നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ഇന്നു രാവിലെ ഒന്‍പതിന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വിശുദ്ധ കുർബാനയോടെയാണു സമ്മേളനത്തിന് തുടക്കമാകുക. ഇന്ത്യയിലെ അപ്പൊസ്തലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും.
കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ മാനിച്ച് രാജ്യത്തെ പ്രമുഖരായ 16 ക്രൈസ്തവരെ ഒന്‍പതിന് നടക്കുന്ന ചടങ്ങിൽ ആദരിക്കും.
‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിനു സഭയുടെ സാക്ഷി’ എന്ന വിഷയത്തിലായിരിക്കും സിബിസിഐ സമ്മേളനത്തിലെ മുഖ്യ ചർച്ച. ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രാർഥന, ധ്യാനം, ചർച്ച എന്നിവ നടക്കും. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോബിൻസൺ റോഡ്രിഗസ് എന്നിവരും പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഇരുന്നൂറ്റിയന്പതിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത കായിക മനഃശാസ്ത്രജ്ഞനായ ഡോ. അനില്‍ രാമചന്ദ്രന് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തില്‍ 60 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഏഴ് അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രബന്ധങ്ങളും ഉള്‍പ്പെട്ടിരുന്നു. കായികശാസ്ത്ര രംഗത്തെ സമഗ്ര സമീപനങ്ങളും നവീന ഗവേഷണ പ്രവണതകളും സമ്മേളനത്തില്‍ ചര്‍ച്ചയായി.
District News
കോതമംഗലം: പരിസ്ഥിതിക്ക് ദോഷം വരുത്താതെ, ഭാവി തലമുറയ്ക്കായി വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് നടത്തുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള ദ്വിദിന അന്തർദേശീയ സമ്മേളനം ഐക്കോ സസ്റ്റൈൻ-26ന് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ 22 മുതൽ.
കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, എംഎ കോളജ് അസോസിയേഷന്റെ മുഖ്യ സഹകരണത്തോടെ കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ബി വോക് വിഭാഗങ്ങൾ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് മാൾട്ടയിലെ ലക്ചറർ ഗബ്രിയേല ബോര്‍ഡ സമ്മേളനം ഉദ്ഘാടനം ചെയ്യും. എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പ്രസംഗിക്കും.
സുസ്ഥിര വികസനവും, നവീകരണവും എന്ന വിഷയത്തിൽ അന്തര്‍ ദേശീയ സംവാദങ്ങളും വാണിജ്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങള്‍, പരിസ്ഥിതി പഠനം, കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണവും മാനേജ്മെന്റും, ആരോഗ്യം, ഫിറ്റ്നസ്, സംസ്കാരം, നവീന സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചുള്ള സമ്മേളനമാണ് നടക്കുന്നത്.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിദഗ്ധരും ഗവേഷകരും സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തും. സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധ അവതരണങ്ങളും, പാനൽ ചർച്ചയും ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി കെഎസ്ആർടിസി ബസിൽ തട്ടേക്കാട് പക്ഷിസങ്കേതം, കുട്ടമ്പുഴ, പൂയംകുട്ടി എന്നിവിടങ്ങളിലേക്കുള്ള ഫീല്‍ഡ് സന്ദര്‍ശനം എന്നിവ നടക്കും.
അന്തർ ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ ഏഴിന് കോഴിപ്പിള്ളി പാര്‍ക്ക് മുതല്‍ എംഎ കോളജ് വരെ ഹരിതാഭവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്കുള്ള ഓട്ടം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഗ്രീൻ മൈൽസ് എന്ന പേരിൽ മാരത്തോൺ ഓട്ടവും നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കോർഡിനേറ്റർ ഡോ. ഡയാന ആൻ ഐസക്, കൺവീനർ ഡോ. പുതുമ ജോയ് എന്നിവർ പറഞ്ഞു.
Kerala
കാഞ്ഞങ്ങാട്: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 35-ാം സംസ്ഥാന സമ്മേളനം 21, 22, 23 തീയകളില്‍ പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
നാളെ രാവിലെ 10നു നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എന്‍. വില്‍സണ്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂര്‍ത്തി അധ്യക്ഷത വഹിക്കും. 3.30നു നടക്കുന്ന മുന്‍കാല അധ്യാപക സംഗമത്തില്‍ ഉപദേശകസമിതി ചെയര്മാന് സി. ജോസ്കുട്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചിനു കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ മാധ്യമ സെമിനാര്‍ നടത്തും.
22നു രാവിലെ 9.30നു നടക്കുന്ന പ്രതിനിധിസമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യും. 10.30നു നടക്കുന്ന സാംസ്കാരികസമ്മേളനം യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്യും. 11നു നടക്കുന്ന വിദ്യാഭ്യാസസമ്മേളനം കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. 11.30നു നടക്കുന്ന പൊതുസമ്മേളനം മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കു 12.30നു നടക്കുന്ന യാത്രയയപ്പുസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ഒന്നിന് നടക്കുന്ന വനിതാസമ്മേളനം ജില്ലാ പഞ്ചായത്തംഗം ബിന്‍സി ജെയിന് ഉദ്ഘാടനം ചെയ്യും.
23നു രാവിലെ 10നു നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു സ്കറിയ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ 700ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വര്‍ക്കിംഗ് ചെയര്മാന് എം. രാധാകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ എന്‍. സദാശിവന്, ട്രഷറര്‍ എം. റിയാസ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി. അഭിരാം എന്നിവര്‍ പങ്കെടുത്തു.
District News
കൊട്ടോടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 71-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ആൻസി അലക്സിനുള്ള യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മനു മുഖ്യാതിഥിയായി. 20 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ആൻസി അലക്സിന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന തോമസ് ഉപഹാര സമർപ്പണം നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനുമോദിച്ചു.
കലാ-കായിക-ശാസ്ത്രമേളകളിലെ വിജയികൾക്ക് കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനു കുര്യാക്കോസ്, നസീമ അബ്ദുള്ള, കള്ളാർ പഞ്ചായത്തംഗങ്ങളായ ബിന്ദു ഗംഗാധരൻ, പി. ഗീത, പ്രിൻസിപ്പൽ ഷാജി ജോസഫ്, മുഖ്യാധ്യാപിക എം.കെ. അസ്മാബി, സീനിയർ അസിസ്റ്റന്റ് പി.ജി. പ്രശാന്ത്, എസ്എംസി ചെയർമാൻ എ. ശശിധരൻ, മദർ പിടിഎ പ്രസിഡന്റ് ഷീല, പിടിഎ വൈസ് പ്രസിഡന്റ് ജോസ്മോൻ സിറിയക്, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് ജയിംസ് അറയ്ക്കൽ, സ്കൂൾ ചെയർമാൻ കെ. ശ്യാം പ്രസാദ് എന്നിവർ പ്രസംഗിച്ചു.
NRI
ബെൻസേലം: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് പെൻസിൽവേനിയയിലെ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്സൺ തോമസ് (സെക്രട്ടറി), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), അകില സണ്ണി (റാഫിൾ കോഓർഡിനേറ്റർ), മാത്യു വർഗീസ് (ഫുഡ് കോർഡിനേറ്റർ ലീഡ് / ഫിനാൻസ് കമ്മിറ്റി), മേരി വർഗീസ് (ഫിനാൻസ് കമ്മിറ്റി), സജി പോത്തൻ (മുൻ കൗൺസിൽ അംഗവും ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ഇടവക വികാരി ഫാ. വി.എം.ഷിബു. ഫാ. കെ.പി. വർഗീസ് എന്നിവർ കിക്കോഫ് മീറ്റിംഗിൽ സന്നിഹിതരായിരുന്നു. പാരിഷ് സെക്രട്ടറി ലിൻ കുര്യനും ചർച്ച് അഡ്മിനിസ്ട്രേഷനും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീമിനെ ദേവാലത്തിലേക്കു സ്വാഗതം ചെയ്തു സംസാരിച്ചു.
National
ന്യൂഡൽഹി: കോമണ്‍വെൽത്ത് രാജ്യങ്ങളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28- ാമത് സമ്മേളനം (സിഎസ്പിഒസി 2026) ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങി 42 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും കോമണ്‍വെൽത്ത് പാർലമെന്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
നിയമനിർമാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നിർമിതബുദ്ധിയുടെ ഉപയോഗം, നൂതന ആശയങ്ങളുടെ പങ്കിടൽ, പാർലമെന്റ് അംഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പാർലമെന്റിനെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, സാമാജികരുടെ ആരോഗ്യക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
District News
പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട ഭദ്രാസന വാർഷികവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായവർക്കുള്ള അനുമോദനവും പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ നടന്നു.
തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ.യൂഹാനോൻ മാർ അലക്സിയോസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സേവകരായി ജനപ്രതിനിധികൾ മാറണമെന്നും ക്രിസ്തുവിന്റെ സ്നേഹം അവരിലൂടെ മറ്റുള്ളവർക്ക് ദർശിക്കാനാകണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് മുഖ്യസന്ദേശം നൽകി. ഭദ്രാസന ആത്മീയ ഉപദേഷ്ടാവ് ഫാ. ഏബ്രഹാം മണ്ണിൽ, ജില്ലാ വികാരി ഫാ.ജോൺസൺ പാറയ്ക്കൽ, ഫാ. തോമസ് മേപ്പുറത്ത്, ഭദ്രാസന ജനറൽ സെക്രട്ടറി എം.എം. തോമസ്, ട്രഷറർ ജോർജ് യോഹന്നാൻ, പി.കെ. ജോസഫ്, സാമുവേൽ മണ്ണിൽ, സജി പീടികയിൽ, മാത്യു കെ. തോമസ്, വൈ. അന്നമ്മ, ലിജോ ബിനു, ഏബ്രഹാം പുറത്തൂട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിൽസൺ തുണ്ടിയത്ത്, ലില്ലി ബാബു, റോജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളെ മെമന്റോ നൽകി ആദരിച്ചു
Kerala
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന് ചങ്ങനാശേരി അതിരൂപത ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 13, 14 തീയതികളിലായാണ് സമ്മേളനം.
13ന് വൈകുന്നേരം ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ കബറിടത്തിൽനിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പ്രതിനിധി സമ്മേളനം നടക്കും.
14ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തുനിന്ന് ആയിരക്കണക്കിന് അധ്യാപകർ അണിനിരക്കുന്ന റാലി ആരംഭിക്കും. റാലി എസ്ബി കോളജ് ആങ്കണത്തിൽ സമാപിക്കും. 10.30ന് എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ആമുഖ പ്രഭാഷണവും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സീറോമലബാർ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തും. ജോബ് മൈക്കിൾ എംഎൽഎ പ്രസംഗിക്കും.
ചങ്ങനാശേരി അതിരൂപതയും കോർപറേറ്റ് മാനേജ്മെന്റും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അൻപതിനായിരത്തോളം അധ്യാപക പ്രതിനിധികൾ സംഗമത്തിൽ പങ്കുചേരുമെന്ന് സംഘാടകർ അറിയിച്ചു.
National
ന്യൂഡൽഹി: കോമണ്‍വെൽത്ത് രാജ്യങ്ങളുടെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (സിഎസ്പിഒസി 2026) നാളെ ഡൽഹിയിൽ ആരംഭിക്കും. 42 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് ഇതിനോടകം അറിയിച്ച സമ്മേളനത്തിൽ പാക്കിസ്ഥാനും ബംഗ്ലാദേശും ഉണ്ടാകില്ല.
15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ സമ്മേളനത്തിലേക്ക് 56 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർള പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയമനിർമാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് നിർമിതബുദ്ധിയുടെ ഉപയോഗം, നൂതന ആശയങ്ങളുടെ പങ്കിടൽ, പാർലമെന്റംഗങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പാർലമെന്റിനെയും സുരക്ഷയെയും കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക, പാർലമെന്റംഗങ്ങളുടെ ആരോഗ്യം, ക്ഷേമം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും കോമണ്‍വെൽത്ത് പാർലമെന്റുകൾക്കിടയിൽ സഹകരണം വർധിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുമുന്‍പ് 2024ൽ ഉഗാണ്ടയിലായിരുന്നു സമ്മേളനം നടന്നത്.
District News
ചങ്ങനാശേരി: സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെല്ലും ഐക്യൂഎസിയും ഡീന്‍സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് "കോണ്‍ഫ്ളുവന്‍സ്-2026', 13, 14 തീയതികളില്‍ നടക്കും. സുസ്ഥിരഭാവിക്കായി മനുഷ്യബന്ധങ്ങളെ കണ്ടെടുക്കുക എന്ന സന്ദേശവുമായി നടക്കുന്ന സെമിനാര്‍ ഗവേഷണമേഖലയില്‍ അന്തര്‍വൈജ്ഞാനികമായ സഹവര്‍ത്തിത്വം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സുസ്ഥിരവികസനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ശാസ്ത്രീയവും മാനവികവുമായ വീക്ഷണങ്ങളെ ഉപജീവിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഈ കോണ്‍ഫറന്‍സില്‍ ഭാരതത്തിനുള്ളിലും പുറത്തുനിന്നുമുള്ള വിഷയവിദഗ്ധരുടെയും ഗവേഷകരുടെയും സജീവപങ്കാളിത്തം ഉറപ്പാക്കും.
13ന് രാവിലെ പത്തിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ തിരുവനന്തപുരം ഐഐഎസ്ടിയുടെ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തും. യുഎസ്എ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഇഗോര്‍ വി. അലബുഗിന് പ്രത്യേക പ്രഭാഷണം നിര്‍വഹിക്കും.
രണ്ടുദിവസങ്ങളില്‍ നാലുവേദികളിലായി നടത്തുന്ന കോണ്‍ഫറന്‍സില്‍ ഫ്ളോറിഡ അറ്റ് ലാന്റിക് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. റിച്ചാര്‍ഡ് ഷസ്റ്റര്മെന്, സ്പെയിന് യൂണിവേഴ്സിറ്റി ഓഫ് നവാര പ്രഫസര്‍ ഡോ. മരിയാനോ ഇറ്റൂര്ബെ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. അതോടൊപ്പം പതിമൂന്ന് വിഷയവിദഗ്ധരുടെ പ്രഭാഷണങ്ങളും 45 ഗവേഷകരുടെ പ്രബന്ധാവതരണങ്ങളും ഉണ്ടാകും.
14ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ എസ്ബി കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സന്ദേശം നല്‍കും. സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് ജേക്കബ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡീന്‍ ഡോ. ജോ പ്രസാദ് മാത്യു എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ച
NRI
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന പതിനഞ്ചാമത് ബൈനിയൽ ഗ്ലോബൽ കോൺഫറൻസ് ഓഗസ്റ്റ് 21 മുതൽ 24 വരെ തീയതികളിൽ ഡാലസിൽ നടക്കും. ഇതിന്റെ കിക്കോഫ് ഡാലസിൽ ജനുവരി മൂന്നിന് നടന്നു. ഇതോടൊപ്പം ചടങ്ങുകൾ പ്രൗഢഗംഭീരമാക്കി നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും നടന്നു.
പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലച്ചെല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു. എമ്മാ റോബിന്റെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ആൻസി തലച്ചെല്ലൂർ സ്വാഗതം ആശംസിച്ചു.
പരമ്പരാഗതമായ നിലവിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. റവ. ഫാ. ബേസിൽ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി, ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറി.പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്: ചടങ്ങിൽ, ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ഡാലസിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഗ്ലോബൽ അപ്ഡേറ്റുകൾ പങ്കുവച്ചശേഷം അദ്ദേഹം നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെ അടുത്ത രണ്ടുവർഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു സദസിനു പരിചയപ്പെടുത്തി.
അമേരിക്ക റീജൺ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ വരാനിരിക്കുന്ന കോൺഫറൻസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും റജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ഫിലിപ്പ് തോമസ്, അമേരിക്ക റീജൻ ഇലക്ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രൊവിൻസിലെ പത്തോളം കുടുംബങ്ങൾ തദവസരത്തിൽ കോൺഫറൻസിനു റജിസ്റ്റർ ചെയ്തു റജിസ്ട്രേഷൻ കിക്കോഫ് വിജയകരമാക്കി.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ പ്രൊവിൻസ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ ആഘോഷങ്ങളിൽ അരങ്ങേറി. സ്മിതാ ഷാൻ മാത്യു, റ്റിയാന, എവിന എന്നിവരുടെ മദർഡോട്ടർ മെഡ്ലി ഗാനം ശ്രദ്ധേയമായി.
അദ്വിക സെബിന്റെ സെമി ക്ലാസിക്കൽ സോളോ ഡാൻസും, ജോസിലിൻ സെബാസ്റ്റ്യൻ, ജോവാൻ തെരേസ മാത്യു എന്നിവരുടെ ഡാൻസും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
സജേഷ് അഗസ്റ്റിനും അന്ന മരിയും ചേർന്ന് അവതരിപ്പിച്ച ഫാദർഡോട്ടർ ഡ്യുയറ്റ് ഗാനം ഹൃദ്യമായിരുന്നു.കവിതാ രാജപ്പനും സംഘവും അവതരിപ്പിച്ച ’കിളിയേ കിളിയേ...’ എന്ന ഗാനത്തോടെ തുടങ്ങിയ മോഡേൺ മോളിവുഡ് ഫ്യൂഷൻ ഡാൻസും അതീവ ഹൃദ്യമായി. ശീതൾ സെബിൻ കൊറിയോഗ്രഫി നിർവഹിച്ച മനോഹരമായ സെമിക്ലാസിക്കൽ നൃത്തം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വിദ്യാർത്ഥിനികളായ ആഞ്ജലീന സഖറിയാസ്, ജെസ്സിക്ക ജോം, എല്ല ജോസഫ്, ജൂലിയ മുണ്ടക്കൽ, എമ്മാ റോബിൻ, ജോവാന ജോൺ, അനന്യ സെബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഈ നൃത്തവിരുന്ന് സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
സെന്റ് അൽഫോൻസാ കാത്തലിക് ചർച്ച് ടീം അവതരിപ്പിച്ച ക്രിസ്മസ് കരാൾ സംഗീത വിരുന്നായി. വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ, വെസ്റ്റേൺ ഡാൻസുകൾ പരിപാടിക്ക് വർണ്ണാഭമായ സമാപ്തി കുറിച്ചു. ഏവർക്കും ന്യൂ ഇയർ ഡിന്നറും ഒരുക്കിയിരുന്നു.
പ്രോഗ്രാം കോഓർഡിനേറ്റർ ആൻസി തലച്ചെല്ലൂർ പരിപാടികൾ ഏകോപിപ്പിച്ചു. സ്മിതാ ജോസഫ്, അമ്പിളി ലിസ ടോം എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. വൈസ് ചെയർപഴ്സൻ അമ്പിളി ലിസ ടോം നന്ദി രേഖപ്പെടുത്തി.
Kerala
കൊച്ചി: ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്കു പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർധനയ്ക്കും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഫറൻസ് ‘ഹയാക്കോൺ 1.0’ ഇന്ന് തുടങ്ങും.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന തണ്ണീർത്തട അഥോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ്, കേളചന്ദ്ര എന്നിവരുടെ സഹകരണത്തോടെ10 വരെ നടക്കുന്ന ത്രിദിന കോൺഫറൻസ് യൂണിവേഴ്സിറ്റി കാമ്പസിലാണ് നടക്കുന്നത്.
Kerala
കൊച്ചി: പതിമൂന്നാമത് അന്താരാഷ്ട്ര ആംഗ്ലോ ഇന്ത്യന്‍ സംഗമം 11 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കുമെന്ന് ഫെഡറേഷന് ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് പറഞ്ഞു.
11ന് വൈകുന്നേരം എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളി ഹാളില്‍ നടക്കുന്ന സംഗമം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ബിഷപ് റവ. കുര്യന് പീറ്ററും ചടങ്ങില്‍ പങ്കെടുക്കും.
അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ ഫെഡറേഷന് പ്രസിഡന്റ് ഗോര്‍ഡര്‍ മഹാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി, ജസ്റ്റീസ് കോണ്‍റാഡ് ഡയസ് തുടങ്ങിയവർ പ്രസംഗിക്കും.
12ന് രാവിലെ ആശീര്‍ഭവനില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 15 ഓളം പേര് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് ഫോര്‍ട്ട്കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറില്‍ നടക്കുന്ന ഹെറിറ്റേജ് വാക്ക് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊച്ചിന് ക്ലബില്‍ മേഖലാ സംഗമം.
National
ന്യൂഡൽഹി: കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനം ഇന്ത്യയിൽ. പതിനഞ്ചുമുതൽ നാലുദിവസം നീളുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും.
സംവിധാൻ സദൻ സെൻട്രൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിനു ലോക്സഭാ സ്പീക്കർ ഓം ബിർള നേതൃത്വം നൽകും. പാർലമെന്റുകളുടെ പ്രവർത്തനത്തിൽ നിർമിത ബുദ്ധിയുടെയും സമൂഹമാധ്യമങ്ങളുടെയും സാധ്യതകൾ എന്നതുൾപ്പെടെ ചർച്ച ചെയ്യും.
പാർലമെന്റിനെക്കുറിച്ചുള്ള അവബോധം വളർത്തുക, പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടും.
District News
നെടുമങ്ങാട്: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഐക്യ ക്രിസ്മസ് സമ്മേളനവും കാരൾഗാന മത്സരവും കലാ സന്ധ്യയും നടത്തി. നെടുമങ്ങാട് എപിഎം സിഎസ്ഐ ഇടവകയിൽ നടന്ന ആഘോഷ പരിപാടികളിൽ നെടുമങ്ങാട് താലൂക്കിലെ സി എസ്ഐ, സാൽവേഷൻ ആർമി, ലൂഥറൻ ചർച്ച് എന്നീസഭാ വിഭാഗങ്ങൾ പങ്കെടുത്തു. സംഘടനാ പ്രസിഡന്റ് റവ.ഡോ. ടി.ഡബ്ല്യൂ. സുഗതകുമാർ അധ്യക്ഷത വഹിച്ചു. കൊല്ലം കൊട്ടാരക്കര മഹായിടവക മുൻ ബിഷപ്പ് റവ. ഡോ: ഉമ്മൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ക്രിസ്തുമസ് നാളിൽ സമാധാനത്തിന്റെ സന്ദേശവും ക്രിസ്തുവിന്റെ തിരുപിറവിയും ലോകത്തെ അറിയിക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്തു നിലനില്‍ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവാലയങ്ങളും കാരൾ ഗായകസംഘങ്ങളും വൈദികരും ആക്രമിക്കപ്പെടുന്നു. മതമൈത്രിക്കു പേരുകേട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലും ക്രിസ്ത്യാനികൾക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒരുമിച്ചുനിന്ന് ചെറുത്തുതോല്പിക്കണമെമെന്നും ഡോ. ഉമ്മൻ ജോർജ് ഓർമിപ്പിച്ചു.
District News
തിരുവല്ലം: വെള്ളായണി കാർഷിക കോളജിൽ രണ്ടുദിവസത്തെ കേരള അഗ്രോ ബയോഡൈവേഴ്സിറ്റി കോൺഫറൻസ് - 2025 സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രക്തചന്ദനം, വെള്ള പൈൻ, അകിൽ, കൊളഞ്ഞി, രുദ്രാക്ഷം എന്നീ വംശനാശ ഭീഷണി നേരിടുന്ന അഞ്ചു സംരക്ഷിത സസ്യങ്ങളുടെ തൈകൾ നട്ടാണ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവായ എം. സി. ദത്തൻ പ്രത്യേക പ്രഭാഷണം നടത്തി. സസ്യ ഇനങ്ങൾ ആൻഡ് കർഷക അവകാശ അഥോറിറ്റി ചെയർപേഴ്സണും കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ മുൻ സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മുൻ ഡയറക്ടർ ജനറലുമായ ഡോ. ത്രിലോചൻ മൊഹപത്ര, കർഷകരായ ചെറുവയൽ രാമൻ, ലക്ഷ്മിക്കുട്ടി അമ്മ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ.എൻ. അനിത്, കാർഷിക കോളജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ്, ജൈ വവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ബീന ആർ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സംഗ്രഹ പുസ്തകത്തിന്റെ പ്രകാശനം എം. സി. ദത്തൻ, ഡോ. ത്രിലോചനൻ മൊഹപത്രയ്ക്ക് കൈമാറി നിർവഹിച്ചു. തുടർന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനിതക സംരക്ഷകരായ കർഷകരെ ഡോ. ത്രിലോചൻ മൊഹപത്ര പൊന്നാട അണിയിച്ച് ആദരിച്ചു.
വെള്ളായണി തടാക പരിസ്ഥിതി പുനരുജ്ജീവനവും കാർഷിക ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തിൽ ഒരു വീഡിയോ അവതരണവും നടത്തി.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് പ്രമേയ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂയോർക്ക് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കോൺഫറൻസ് കോഓർഡിനേറ്റർ സെന്റ് പോൾസ് ദേവാലയ വികാരി ഫാ. അലക്സ് കെ. ജോയ് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ സമർപ്പണബോധത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ഇടവകയിലെ വിശ്വാസികളോട് കോൺഫറൻസിന് പരിപൂർണ പിന്തുണ നൽകി വൻ വിജയമാക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ട്രഷറർ ജോൺ താമരവേലിൽ മുൻ വർഷങ്ങളിലെ ശക്തമായ യുവജന പങ്കാളിത്തം എടുത്തു പറയുകയും ഈ വർഷം പ്രത്യേകിച്ച് യുവജനങ്ങൾക്കായി രജിസ്ട്രേഷൻ ഫീസ് കുറച്ചത് ചൂണ്ടി കാണിക്കുകയും ചെയ്തു.
Business
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പിനു കോവളത്ത് തുടക്കമായി.
സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിന്റെ വിജ്ഞാന സന്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തുറമുഖ വളർച്ച, വ്യാവസായിക ശേഷി, ഉൾനാടൻ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന തന്ത്രപ്രധാന വികസന മേഖലകളിലൊന്നായി വിഴിഞ്ഞം-കൊല്ലം-പുനലൂർ ട്രയാങ്കിൾ ഉയർന്നുവരുന്നു. വിഴിഞ്ഞം തുറമുഖം അതിന്റെ കവാടമായും ദക്ഷിണ കേരളവും തമിഴ്നാടും നിർമാണ, സമുദ്ര സേവന കേന്ദ്രമായും, പുനലൂർ തെങ്കാശി ബെൽറ്റ് എൻജിനിയറിംഗ്, കാർഷിക വ്യാവസായിക കേന്ദ്രമായും ഇതിന്റെ ഭാഗമാകുന്നു. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ക്ലീൻ ടെക് വ്യവസായങ്ങൾ എന്നിവയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ ഇതു വാഗ്ദാനം ചെയ്യുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പ് സ്ഥാപകൻ കെ.സി. ചന്ദ്രശേഖരൻ നായർ എഴുതിയ ‘ഇൻകുബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആൻഡ് സ്റ്റാർട്ടപ്സ് ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
മുതിർന്ന അനിമേഷൻ വിദഗ്ധനും ആനെസി ഇന്റർനാഷണൽ അനിമേഷൻ ഫെസ്റ്റിവലിലെ അവാർഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്നോപാർക്കിലെ ടൂണ്‍സ് അനിമേഷൻ സിഇഒ പി. ജയകുമാറിന്റെ സാന്നിധ്യത്തിൽ മന്ത്രി ആദരിച്ചു.
Kerala
കൊച്ചി: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയില്‍ നടക്കും.
2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തിലുണ്ടാകും.
ആഗോളസഭയില്‍ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായുള്ള കേരളസഭയിലെ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ മെത്രാന്മാരും ചേര്‍ന്നുള്ള സമൂഹ ദിവ്യബലിയോടെ പിഒസിയില്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. തോമസ് തറയിൽ അറിയിച്ചു.
NRI
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജൺ പ്രതിനിധി സമ്മേളനം നടത്തി. ഗ്ലോബൽ പ്രസിഡണ്ട് ബേബി മാത്യു സോമതീരം ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏത് കോണിലും കഴിയുന്ന മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സാധ്യമായ പരിഹാരം ചെയ്യുക എന്നതാണ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ഹോട്ടൽ പാർക്ക് സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പദ്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യാ റീജൺ പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വൈസ് ചെയർമാൻ സി.യു. മത്തായി, വൈസ് പ്രസിഡന്റുമാരായ ഡോ. ശശി നടക്കൽ, ഡൊമിനിക് ജോസഫ്, ഗ്ലോബൽ സെക്രട്ടറി സാം ജോസഫ്, ഷിജു ജോസഫ്, രാജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സിനിമാ താരവും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അഞ്ജലി നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
NRI
മയാമി: അമേരിക്കൻ മലയാളികളുടെ ക്രൈസ്തവ ആത്മീയ യാത്രയ്ക്ക് പുതിയ അധ്യായം കുറിച്ചുകൊണ്ട് ഷിക്കാഗോ സീറോമലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച മലയാളി കത്തോലിക്കാ വൈദിക മഹാസംഗമം "കൊയ്നോനിയ 2025' മയാമിയിൽ വിജയകരമായി സമാപിച്ചു.
ഈ മാസം 18, 19 തീയതികളിലായി കോറൽ സ്പ്രിംഗ്സിലെ സെന്റ് എലിസബത്ത് ആൻ സെറ്റൺ കത്തോലിക്കാ പള്ളിയിൽ നടന്ന സംഗമത്തിൽ സീറോമലബാർ, സീറോമലങ്കര, ലത്തീൻ റീത്തുകൾ, ക്നാനായ സഭ, വിവിധ സന്യാസ സഭകൾ എന്നിവയിൽ നിന്നായി നൂറ്റിഅൻപതോളം വൈദികർ പങ്കെടുത്തു.
മയാമി ആർച്ച് ബിഷപ് തോമസ് വെൻസ്കി, പെൻസിക്കോള ബിഷപ് വില്യം എ. വാക്ക്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമിറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറൽമാരായ ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളി എന്നിവർ ഉൾപ്പെടെയുള്ള അതിഥികളെ കേരള തനിമയിൽ താലപ്പൊലിയുടേയും ചെണ്ടവാദ്യങ്ങളുടേയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.
ബിഷപ് ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ബിഷപ്പുമാരും 150 വൈദികരും ചേർന്ന് മലയാളത്തിൽ അർപ്പിച്ച കുർബാന അർപ്പിച്ചു. ആർച്ച്ബിഷപ് തോമസ് വെൻസ്കി "കൊയ്നോനിയ' ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും അമേരിക്കൻ സമൂഹത്തിന് മലയാളി വൈദികർ നൽകുന്ന ശുശ്രൂഷകളെ പ്രശംസിക്കുകയും ചെയ്തു.
NRI
ഡാളസ്: വടക്കേ അമേരിക്കയിലെ 35-ാമത് സിഎസ്ഐ കുടുംബ-യുവജന സമ്മേളനത്തിന്റെ തീം പ്രകാശനം ഈ മാസം 25ന് നടക്കും. ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ നടക്കുന്ന ചടങ്ങിൽ ഡോ. സാബു കോശി ചെറിയാൻ (ബിഷപ്, സിഎസ്ഐ മധ്യ കേരളാ രൂപത) ഡോ. ജെസി സാറാ കോശി എന്നിവർ പ്രത്യേക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
26ന് വൈകുന്നേരം ആറിന് ബിഷപ്പിന് അനൗപചാരിക സ്വീകരണം നൽകും. തുടർന്ന് ആരാധനാ ശുശ്രൂഷയും കോൺഫറൻസ് പ്രമേയ പ്രഖ്യാപനവും നടക്കും. സ്നേഹവിരുന്നോടെ സമ്മേളനം സമാപിക്കും.
ലൈവ് സ്ട്രീമിംഗ് രാത്രി ഏഴ് മുതൽ യൂട്യൂബിലും ഫേസ്ബുക്കിലും ഉണ്ടായിരിക്കുമെന്ന് ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ച് വികാരി ഷെർവിൻ ഡോസ്, സെക്രട്ടറി അനിൽ ചാണ്ടി എന്നിവർ അറിയിച്ചു.
NRI
ഡിട്രോയിറ്റ്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ പ്രയർലെെൻ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന 600-ാമത് സമ്മേളനത്തില്‍ കോഴഞ്ചേരി മാർത്തോമ്മാ കോളജ് കൊമേഴ്സ് വിഭാഗം പ്രഫസർ ഡോ. ലീനാ കെ. ചെറിയാൻ സന്ദേശം നല്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഐപിഎൽ.
എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ്(ന്യൂയോർക്ക് സമയം) പ്രയർലെെൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) - 586 216 0602 (കോഓർഡിനേറ്റർ).
NRI
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) ആഭിമുഖ്യത്തിൽ നടക്കുന്ന 14-ാമത് വൈജ്ഞാനിക സമ്മേളനത്തിന് രജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ തുടക്കമായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഡോ. എം.വി. പിള്ളയുടെ "കൈയെഴുത്തുകൾ: കാലം, വിചിത്രം, ചരിത്രവും ജീവിതകഥകളും' എന്ന പ്രഭാഷണവും തുടർന്ന് സജി ഏബ്രഹാമിന്റെ "ചരിത്രകാരനായി വരൂ... ദാ, സാഹിത്യം വിളിക്കുന്നു' എന്ന പ്രഭാഷണവും നടന്നു.
4.30 മുതൽ 5.45 വരെ "മഷി പൂണ്ട കവിതകൾ' എന്ന കവിതാവായനാ സെഷനിൽ മോഡറേറ്റർമാരായി ജെ.സി.ജെ, ടി.ജെ. ബിന്ദു, സന്തോഷ് പാലാ എന്നിവർ പ്രവർത്തിച്ചു.
District News
ചങ്ങനാശേരി: ലെന്‍സ്ഫെഡ് നിര്‍മാണ രംഗത്ത് ചെയ്യുന്ന സേവനം മഹത്തരമാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. ലെന്‍സ്ഫെഡ് 14-ാം ഏരിയ സമ്മേളനം ഹോട്ടല്‍ ആര്ക്കാലിയയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് ജയിംസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംഘടന,സംസ്ഥാന, ജില്ലാ നേതാക്കളായ എ. പ്രദീപ് കുമാര്‍, പി.എം. സനില്‍കുമാര്‍, കെ. സന്തോഷ് കുമാര്‍, കെ.കെ. അനില്‍കുമാര്‍, ടി.സി. ബൈജു, കെ.എന്‍. പ്രദീപ് കുമാര്‍, ജോഷി സെബാസ്റ്റ്യന്‍, നജിമോന്‍, ചെറിയാന് നെല്ലുവേലി, സിബി ജേക്കബ്, എസ്. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.ചെറിയാന് മാത്യുവിനെ പ്രസിഡന്റായും ജോണ്സണ് ജോണിനെ സെക്രട്ടറിയായും ശരത് കുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.