x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ജി​നേ​ഷ് ത​മ്പി
Published: May 6, 2026 12:57 PM IST | Updated: May 6, 2026 12:57 PM IST

ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, അ​നി​ൽ തോ​മ​സ്, ജെ​ന്നി​ഫ​ർ അ​ല​ക്സ്, ജൂ​ലി​യ അ​ല​ക്സ്, സു​ജ ജോ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി വി​ജു പോ​ൾ, ട്ര​ഷ​റ​ർ ബെ​ഞ്ച​മി​ൻ സാ​മു​വ​ൽ, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം സി​ബു തോ​മ​സ്, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം ബെ​ഞ്ച​മി​ൻ സാ​മു​വ​ൽ, എ​ബി കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​യ് പി. ​ജോ​ർ​ജ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

 

K-Rail Survey

ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ദേ​ശ്യ​ത്തെ​യും ദൗ​ത്യ​ത്തെ​യും കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യം, കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കുവയ്​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ട് സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും സ്പോ​ൺ​സ​ർ​ഷി​പ്പി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

ര​ജി​സ്ട്രേ​ഷ​നെ​യും സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജൂ​ലി​യ അ​ല​ക്സ് വി​ശ​ദ​മാ​യി ന​ൽ​കി. ജെ​ന്നി​ഫ​ർ അ​ല​ക്സ് റാ​ഫി​ൾ, സൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ളെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​നി​ൽ തോ​മ​സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ അ​നു​ഭ​വം പ​ങ്കു വെ​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​ത​ത്തി​നും പി​ന്തു​ണ​യ്ക്കും ജോ​ൺ താ​മ​ര​വേ​ലി​ൽ ഇ​ട​വ​ക വി​കാ​രി​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു. ദേ​വാ​ല​യ വി​കാ​രി ഫാ. ​റോ​യ് പി. ​ജോ​ർ​ജ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ച്ച​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും, കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന്റെ സ​മ​ർ​പ്പ​ണ​ത്തി​നു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

കൂ‌ടുതൽ വിവരങ്ങൾക്ക്: ഫാ. അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Boston St Marys Conference USA

Recent News

Corehub Up