x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 14, 2026 02:32 AM IST | Updated: August 14, 2026 02:32 AM IST

സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ​ന​ട​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​കൃ​തി​ക്ഷോ​ഭ​ത്താ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം. ഓ​ൺ​ലൈ​ൻ​വ്യാ​പാ​ര ശൃം​ഖ​ല​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തോ​ടെ വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വ്യാ​പാ​രി​ക​ൾ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്.

പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യു​മാ​യി ക​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ളു​ടെ വാ​യ്പ​ക​ൾ പു​ന: ക്ര​മീ​ക​രി​ച്ച് പു​തി​യ വാ​യ്പ​ക​ളാ​യി പ​രി​ഗ​ണി​ച്ച് തി​രി​ച്ച​ട​വി​നു സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​പാ​ള​യം അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി ക​ല്ല​റ​യ്ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Conference

Recent News

Corehub Up