x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രൂ​പ​ത​യി​ലെ കൈ​ക്കാ​ര​ന്മാ​രു​ടെ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 9, 2026 03:30 AM IST | Updated: August 9, 2026 03:30 AM IST

രൂ​പ​ത​യി​ലെ ഈ ​വ​ർ​ഷ​ത്തെ കൈ​ക്കാ​ര​ന്മാ​രു​ടെ രൂ​പ​താ​ത​ല സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

പാ​ല​ക്കാ​ട്: രൂ​പ​ത​യി​ലെ ഈ ​വ​ർ​ഷ​ത്തെ കൈ​ക്കാ​ര​ന്മാ​രു​ടെ രൂ​പ​താ​ത​ല സ​മ്മേ​ള​നം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ഭ​യു​ടെ വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ൽ പ്ര​മു​ഖ സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​വ​രും ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​വ​രു​മാ​ണ് കൈ​ക്കാ​ര​ന്മാ​ർ എ​ന്ന് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

കൈ​ക്കാ​ര​ന്മാ​രു​ടെ യോ​ഗ്യ​ത​ക​ൾ, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച് സ​ഭാ നി​യ​മ​ത്തി​ന്‍റേ​യും പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഫാ. ​ഡോ. അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഗി​ൽ​ബ​ർ​ട്ട് എ​ട്ടൊ​ന്നി​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി​ജോ ചാ​ല​യ്ക്ക​ൽ സ്വാ​ഗ​ത​വും രൂ​പ​ത പി​ആ​ർ​ഒ ഫാ.​അ​ഡ്വ. റെ​ജി പെ​രു​ന്പി​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Local News Conference

Recent News

Corehub Up