x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന സേ​വി​കാ സം​ഘം സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

പി.​പി. ചെ​റി​യാ​ൻ
Published: October 2, 2026 12:14 PM IST | Updated: October 2, 2026 12:15 PM IST

ഫി​ല​ഡ​ൽ​ഫി​യ: പു​തി​യ നി​യ​മ​ത്തി​ന്‍റെ കാ​ത​ൽ സ്ത്രീ​ക​ളു​ടെ മി​ഷ​ണ​റി ചൈ​ത​ന്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും ച​രി​ത്ര​ത്തി​ലെ ആ​ദ്യ മി​ഷ​ണ​റി ഒ​രു വ​നി​ത​യാ​യി​രു​ന്നു​വെ​ന്നും ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്.

മാ​ർ​ത്തോ​മ്മ സു​റി​യാ​നി സേ​വി​ക സം​ഘ​ത്തി​ന്‍റെ ഒ​ക്ടോ​ബ​ര് ഒന്ന് മു​ത​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന 22-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തി​രു​മേ​നി

ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ഥാ​ന​ത്തി​ന് പു​ല​ർ​ച്ചെ സാ​ക്ഷ്യം വ​ഹി​ക്കാ​നും ശ​വ​കു​ടീ​ര​ക്ക​ര​യി​ൽ ധൈ​ര്യ​ത്തോ​ടെ കാ​ത്തു​നി​ൽ​ക്കാ​നും ഒ​രു സ്ത്രീ ​മാ​ത്ര​മാ​ണ് ത​യാ​റാ​യ​ത്.

ശി​ഷ്യ​ന്മാ​ർ പോ​ലും മ​ട​ങ്ങി​പ്പോ​യ​പ്പോ​ൾ ത​നി​ച്ചാ​യി​രു​ന്ന ആ ​സ്ത്രീ​യാ​ണ് ലോ​ക​ത്തി​ന് പു​ന​രു​ഥാ​ന​ത്തി​ന്‍റെ ആ​ദ്യ സ​ന്ദേ​ശം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

 

K-Rail Survey

ആ​ദ്യ ഈ​സ്റ്റ​ർ രാ​വി​ല​ത്തെ ആ ​കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ​യാ​ണ് ക്രി​സ്തീ​യ മി​ഷ​ൻ ആ​രം​ഭി​ച്ച​തെ​ന്നും അ​തി​ന്‍റെ പ്ര​ഥ​മ വാ​ഹ​ക സ്ത്രീ​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​

ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി മാ​ർ​ത്തോ​മ്മ സു​റി​യാ​നി സേ​വി​കാ സം​ഘം ഈ ​സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടും എ​ത്തി​ക്കു​ന്ന​തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ക്രി​സ്തു​വി​ൽ വേ​രു​റ​ച്ച​വ​രും മി​ഷ​നി​ലൂ​ടെ ന​യി​ക്ക​പ്പെ​ടു​ന്ന​വ​രും' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ പ്ര​മേ​യം. ദൈ​വ​നാ​മ മ​ഹ​ത്വ​ത്തി​നാ​യി 22-ാമ​ത് മാ​ർ​ത്തോ​മ്മ സു​റി​യാ​നി സേ​വി​കാ സം​ഘം സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​താ​യി തി​രു​മേ​നി പ്ര​ഖ്യാ​പി​ച്ചു.​

കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ങ്ങ​ളി​ലും ഈ ​സ്നേ​ഹ​ത്തി​ന്‍റെ​യും പു​ന​രു​ത്ഥാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം എ​ത്തി​ക്കാ​ൻ എ​ല്ലാ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ആ​തി​ഥേ​യ സം​ഘാ​ട​ക​ർ​ക്കും പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും തി​രു​മേ​നി ന​ന്ദി അ​റി​യി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യാ​ണ് സേ​വി​കാ സം​ഘം 22-ാമ​ത് സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

Tags : NorthAmerica MarThomaSevikaSangham Conference

Recent News

Corehub Up