ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മനാമ: ബഹ്റിൻ കേരളീയ സമാജത്തിന്റെ (ബികെഎസ്) ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ ഈ മാസം 21ന് പുലർച്ചെ അഞ്ചിന് സമാജത്തിൽ നടക്കും. എഴുത്തുകാരി കെ.ആർ. മീര ചടങ്ങിൽ മുഖ്യാതിഥിയായി എത്തിച്ചേർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.
വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്: https://bksbahrain.com/2026/vidyarambham/register.html
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: വിനയചന്ദ്രൻ ആർ. നായർ: 39215128, സുനേഷ് സാസ്കോ: 39498114, രജിത അനി: 38044694, ബിജു എം. സതീഷ്: 36045442.