x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കൊ​ളം​ബ​സ് മ​ല​യാ​ളി​ക​ൾ

കി​ര​ണ്‍ ജോ​സ​ഫ്‌
Published: October 1, 2026 02:53 PM IST | Updated: October 1, 2026 03:13 PM IST

ഓണാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ

ഒ​ഹാ​യോ: അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ മാ​വേ​ലി മ​ന്ന​നെ എ​തി​രേ​റ്റ് കൊ​ളം​ബ​സി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (കോ​മ).

കൊ​ളം​ബ​സി​ലെ ഡൊ​മി​നി​യ​ൻ മി​ഡി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഓണാഘോ​ഷ​ങ്ങ​ളി​ൽ ഒ​ഹാ​യോ​യി​ലെ​മ്പാ​ടു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സാ​ന്നി​ധ്യ​വും ആ​ദ​രി​ക്ക​ലും ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​ഹാ​യോ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഫ്രാ​ങ്ക് ലാ​റോ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. എ​ഫ്ഐഎ ചെ​യ​ർ​മാ​ൻ ര​ജ​നീ​കാ​ന്ത് കാ​ട്ടേ, പ്ര​സി​ഡ​ന്‍റ് ശ്രീ​റാം പ​ന്നേ​നി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ആ​ദ​രി​ക്ക​ൽ ച​ട​ങ്ങു​ക​ൾ കോ​മ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് രാ​മ​ച​ന്ദ്ര​ൻ ഒ​ഹാ​യോ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഫ്രാ​ങ്ക് ലാ​റോ​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കോ​മ പ്ര​സി​ഡ​ന്‍റ് അ​സ്‌​ലം അ​ബൂ​ബ​ക്ക​ർ, ട്ര​സ്റ്റി രാ​ജീ​വ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഫ്ഐഎ ഭാ​ര​വാ​ഹി​ക​ളെ പൊ​ന്നാ​ട ചാ​ർ​ത്തി ആ​ദ​രി​ച്ചു.

ഔ​ദ്യോ​ഗി​ക പ്രൊ​ക്ല​മേ​ഷ​ൻ:​ ഒ​ഹാ​യോ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ന​ൽ​കി​യ പ്ര​ത്യേ​ക പ്രൊ​ക്ല​മേ​ഷ​ൻ കോ​മ പ്ര​സി​ഡന്‍റ് അ​സ്‌​ലം അ​ബൂ​ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡന്‍റ് അ​നൂ​പ് ബാ​ബു ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ര​ൺ ഇ​ള​വ​ങ്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി​ലി​ൻ ജോ​യ്, ട്ര​ഷ​റ​ർ ര​വി ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ശ്യാം ​മോ​ഹ​ൻ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ ഓ​ണം ടാ​ബ്ലോ​യോ​ടെ​യാ​ണ് സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ഡെ​ട്രോ​യി​റ്റ് ക​ലാ​ക്ഷേ​ത്ര​യു​ടെ ചെ​ണ്ട​മേ​ള​വും അ​ര​ങ്ങേ​റി.

തി​രു​വാ​തി​ര​യും ഒ​പ്പ​ന​യും മാ​ർ​ഗം ക​ളി​യും ക​ഥ​ക​ളി​യും ഒ​ക്കെ ത​ന്നെ മ​ഹാ​ബ​ലി ത​മ്പു​രാ​നോ​ട് ഒ​പ്പം സ്റ്റേ​ജി​ൽ നി​റ​ഞ്ഞ​ത് ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ക മാ​ത്ര​മ​ല്ല കാ​ണി​ക​ൾ​ക്ക് രോ​മാ​ഞ്ചം നി​റ​ഞ്ഞ ഒ​രു അ​നു​ഭ​വം ന​ൽ​കു​ക​യും കൂ​ടി ചെ​യ്തു.

അ​ര​ങ്ങി​ൽ നി​ജി​ത് മ​ഹാ​ബ​ലി ത​മ്പു​രാ​നാ​യി (മ​ഹാ​ബ​ലി) വേ​ഷ​മി​ട്ട് കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി.

സാ​ങ്കേ​തി​ക തി​ക​വും ദൃ​ശ്യ​മി​ക​വും

ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ത്തി​ൽ വേ​ദി​യി​ൽ ഉ​പ​യോ​ഗി​ച്ച എൽഇഡി സ്ക്രീ​ൻ, വി​ഷ്വ​ലു​ക​ൾ, ലൈ​വ് ഫീ​ഡ്, ഡി​ജി​റ്റ​ൽ ബാ​ക്ക്‌​ഡ്രോ​പ്പു​ക​ൾ എ​ന്നി​വ അ​തി​മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​ത്.

ടെ​ക്നി​ക്ക​ൽ, ഫോ​ട്ടോ​ഗ്രാ​ഫി, മീ​ഡി​യ ടീ​മു​ക​ളാ​യ നി​ഷ് നി​ഷാ​ന്ത്, വി.​കെ. അ​ര​വി​ന്ദ്, ബ്രൈ​റ്റ്, പ്ര​മോ​ദ് പു​തി​യാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ത്സ​മ​യ സ്ട്രീ​മിം​ഗും സാ​ങ്കേ​തി​ക ഏ​കോ​പ​ന​വും മി​ക​ച്ച രീ​തി​യി​ൽ നി​ർ​വ​ഹി​ച്ചു.

വി​ഭ​വ​സ​മൃ​ദ്ധ​വും രു​ചി​ക​ര​വു​മാ​യ ഓ​ണ​സ​ദ്യ​യാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യ​ത്.​ ഗോ​പി ഹ​രി​ദാ​സ്, വ​ൽ​സ​ൻ പാ​ലി​ക, തോ​മ​സ് ഉ​മ്മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​സ​ദ്യ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പൂ​ക്ക​ള​വും സ്റ്റേ​ജ് അ​ല​ങ്കാ​ര​വും ചാ​രി​റ്റി ഡ്രൈ​വും സു​നി​ത ശ്യാം, ​ജൂ​ലി മ​നോ​ജ്, ഷെ​റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​വും ഫോ​ട്ടോ ബൂ​ത്തും വേ​ദി അ​ല​ങ്കാ​ര​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

പ്രി​യ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​മ യൂ​ത്ത് ടീം ​സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ഡ്രൈ​വും പു​സ്ത​ക വി​പ​ണ​ന സ്റ്റാ​ളും വ​ലി​യ വി​ജ​യ​മാ​യി മാ​റി.

 

Tags : ColumbusMalayalees Onam Celebration

Recent News

Corehub Up