x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോ​മ​യാ​ന ശു​ചി​ത്വ റാ​ങ്കിം​ഗ്: യൂ​റോ​പ്യ​ൻ ക​മ്പ​നി​ക​ൾ പി​ന്നി​ൽ, വ​ൻ മു​ന്നേ​റ്റ​വു​മാ​യി ഏ​ഷ്യ​ൻ ക​മ്പ​നി​ക​ൾ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 2, 2026 12:51 PM IST | Updated: October 2, 2026 12:51 PM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ആ​ഗോ​ള വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ യൂ​റോ​പ്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി.

ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തെ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു യൂ​റോ​പ്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക്ക് പോ​ലും ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല.

യൂ​റോ​പ്യ​ൻ എ​യ​ർ​ലൈ​നു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് 13-ാം സ്ഥാ​ന​ത്തു​ള്ള സ്വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ ലൈ​ൻ​സ് ആ​ണ്.

ജ​മ​നി​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ​യ്ക്ക് 18-ാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

സ്റ്റാ​ർ​ല​ക്സ് എ​യ​ർ​ലൈ​ൻ​സ് ഒ​ന്നാം സ്ഥാ​ന​ത്ത്

വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി താ​യ്‌​വാ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ സ്റ്റാ​ർ​ല​ക്സ് എ​യ​ർ​ലൈ​ൻ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​ശ​സ്ത​മാ​യ സ്കൈ​ട്രാ​ക്സി​ന്‍റെ "വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡ്സ് 2026' ലാ​ണ് സ്റ്റാ​ർ​ല​ക്സ് ലോ​ക​ത്തെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള എ​യ​ർ​ലൈ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

2025-ൽ ​ഏ​ഴാം സ്ഥാ​ന​ത്താ​യി​രു​ന്ന ക​മ്പ​നി.

ആ​ദ്യ പ​ത്തി​ൽ ഏ​ഷ്യ​ൻ ആ​ധി​പ​ത്യം; ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഏ​ഴാ​മ​ത്

ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളും പൂ​ർ​ണമാ​യും ഏ​ഷ്യ​ൻ, മി​ഡി​ൽ ഈ​സ്റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൈ​യ​ട​ക്കി.

സ്റ്റാ​ർ​ല​ക്സ് എ​യ​ർ​ലൈ​ൻ​സ് (താ​യ്‌​വാ​ൻ), സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ് (സിം​ഗ​പ്പു​ർ), എ​എ​ൻ​എ ഓ​ൾ നി​പ്പോ​ൺ എ​യ​ർ​വേ​യ്‌​സ് (ജ​പ്പാ​ൻ), ഹൈ​നാ​ൻ എ​യ​ർ​ലൈ​ൻ​സ് (ചൈ​ന), ക​ത്തേ പ​സ​ഫി​ക് എ​യ​ർ​വേ​യ്‌​സ് (ഹോ​ങ്കോം​ഗ്), ഇ​വി​എ എ​യ​ർ (താ​യ്‌​വാ​ൻ), ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് (ഖ​ത്ത​ർ), ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ് (ജ​പ്പാ​ൻ), ചൈ​ന എ​യ​ർ​ലൈ​ൻ​സ് (താ​യ്‌​വാ​ൻ), കൊ​റി​യ​ൻ എ​യ​ർ (ദ​ക്ഷി​ണ കൊ​റി​യ).

ലോ​ക​മെ​മ്പാ​ടു​മു​ള്ള നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് സ്കൈ​ട്രാ​ക്സ് ഈ ​വാ​ർ​ഷി​ക റാ​ങ്കിം​ഗ് ത​യ്യാ​റാ​ക്കി​യ​ത്.

ഏ​ഴ് ഭാ​ഷ​ക​ളി​ലാ​യി ന​ട​ന്ന വി​പു​ല​മാ​യ സ​ർ​വേ​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ലെ 325-ല​ധി​കം പ്ര​മു​ഖ എ​യ​ർ​ലൈ​നു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്.

വി​മാ​ന​ത്തി​നു​ള്ളി​ലെ സീ​റ്റു​ക​ൾ, ട്രേ ​ടേ​ബി​ളു​ക​ൾ, കാ​ർ​പെ​റ്റു​ക​ൾ, ശു​ചി​മു​റി​ക​ൾ, കാ​ബി​ൻ പാ​ന​ലു​ക​ൾ എ​ന്നി​വ​യു​ടെ സൂ​ക്ഷ്മ​മാ​യ ശു​ചി​ത്വ നി​ല​വാ​രം വി​ല​യി​രു​ത്തി യാ​ത്ര​ക്കാ​ർ നേ​രി​ട്ട് ന​ൽ​കി​യ റേ​റ്റിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്കാ​രം.

കാ​ബി​ൻ ശു​ചി​ത്വ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യി നേ​ടി​യെ​ടു​ക്കാ​ൻ ഏ​ഷ്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ കാ​ണി​ക്കു​ന്ന സൂ​ക്ഷ്മ​ത​യാ​ണ് ഈ ​ആ​ധി​പ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യോ​മ​യാ​ന വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : cleanestairlines europe airline asia

Recent News

Corehub Up