ജേക്കബ് കോശി
ടെക്സസ്: ജേക്കബ് കോശി (72) ടെക്സസിലെ ഷുഗർലൻഡിൽ അന്തരിച്ചു. ഫോമ ജുഡീഷ്യൽ കൗൺസിൽ മുൻ ചെയറും വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റ്സ് കമീഷണറുമായ തോമസ് കോശിയുടെ സഹോദരനാണ്.
ന്യൂയോർക്കിൽ നിന്ന് രണ്ടു വർഷം മുമ്പാണ് മകനൊപ്പം നിൽകാൻ ടെക്സസിലെത്തിയത്. ന്യൂയോർക്കിൽ മിഡ് ഹഡ്സൺ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഫോമ എമ്പയർ റീജിയൺ സെക്രട്ടറിയുമായിരുന്നു.
തിരുവല്ല സ്ലീബാപറമ്പിൽ പരേതരായ പോത്തൻ കോശിയുടെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: വത്സ ജേക്കബ്. മക്കൾ: ഡോ. ജാക്സി ജേക്കബ് (ആൽബനി, ന്യൂയോർക്ക്), ജിബിൻ ജേക്കബ് (ടെക്സസ്). മരുമക്കൾ: ബോബി, ബെറ്റ്സി ജേക്കബ്.
സഹോദരങ്ങൾ: പോത്തൻ തങ്കൻ, വർഗീസ് കോശി, തോമസ് കോശി, മറിയാമ്മ ഡാനിയേൽ (എല്ലാവരും ന്യtയോർക്ക്), പരേതയായ ഏലിയാമ്മ മാത്യു, ശോശാമ്മ എബ്രഹാം.
സംസ്കാര ശുശ്രുഷ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് ചർച്ച്, 3135 ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോർഡ്, ടെക്സസ്-77477ൽ.
Tags : JacobKoshy Texas NRINews Obit