പ്രതീകാത്മക ചിത്രം
കോതമംഗലം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 38-ാം താലൂക്ക് സമ്മേളനം നടത്തി. കോതമംഗലം കോൺഗ്രസ് ഭവനിൽ നടന്ന സമ്മേളനം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎയ്ക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കെസിഇഎഫ് അംഗമായ പി. എം. നവാസിനെ ആദരിച്ചു.
താലൂക്കിലെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച കെസിഇഎഫ് അംഗങ്ങൾക്കുള്ള യാത്രയയപ്പ്, അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നടത്തി. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് പി.എം. നവാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം എ. ജി. ജോർജ്, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, സംസ്ഥാന വനിത ഫോറം കോ-ഓർഡിനേറ്റർ ശ്രീജ എസ്. നാഥ്, ഡിസിസി ജനറൽ സെക്രട്ടറി എം.എസ്. എൽദോസ്, കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ ബോബൻ ജേക്കബ്, കടവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അരുൺ ജോസഫ്, പിണ്ടിമന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയി പുളിനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.