വിശ്വകർമ ദിന സമ്മേളനം വനം വകുപ്പുമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ.എസ്. സനൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: അഖില കേരള വിശ്വകർമ മഹാസഭ നെടുമങ്ങാട് താലൂക് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിശ്വകർമ ദിന സമ്മേളനം വനം വകുപ്പുമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എൽ. മോഹന കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോട്ടക്കകം ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി അജിത് പെരിങ്ങമല, യൂണിയൻ വൈസ് പ്രസിഡന്റുമാരായ ശാന്ത ബാബു, എസ്. സതീഷ്, മഹിളാ സംഘം ബോർഡ് മെമ്പർവെമ്പ് ശ്യാമള, പി. സതീശൻ ആചാരി, യുവജന സംഘം യൂണിയൻ സെക്രട്ടറി എസ്. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗഹിച്ചു. വിവിധ ശാഖകളിൽ നിന്നെത്തിയ യൂണിയൻ പ്രതിനിധികൾ സന്ദേശം നൽകി. വിശ്വകർമ ശ്രുതി മധുരത്തിലെ ഗായകൻ കെ.കെ. ഹരിലാലിനെ ആദരിച്ചു. യൂണിയൻ സെക്രട്ടറി പി. ഉദയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.