x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് കോ​ൺ​ഫ്ര​ൻ​സ്; ദേ​ശീ​യ നേ​തൃ​ത്വ​നി​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു

ഫി​ന്നി രാ​ജു
Published: July 22, 2026 03:12 PM IST | Updated: July 22, 2026 03:12 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഒ​ക്‌​ല​ഹോ​മ: ഒ​ക്‌​ല​ഹോ​മ​യി​ൽ ന​ട​ക്കു​ന്ന 41-ാമ​ത് പെ​ന്തെ​ക്കോ​സ്ത​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കേ​ര​ളൈ​റ്റ്സ് (പിസിഎ​ൻഎകെ) മ​ഹാ​സ​മ്മേ​ള​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

2028 ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ രണ്ട് വ​രെ​യാ​ണ് നാ​ഷ​ണ​ൽ കോ​ൺ​ഫ്ര​ൻ​സ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പാ​സ്റ്റ​ർ തേ​ജ​സ് തോ​മ​സ് ദേ​ശീ​യ ക​ൺ​വീ​ന​റാ​യി സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​ഗ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ബി​നോ​യ് ഫി​ലി​പ്പ് ക​രു​മാ​ങ്ക​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​ണ്. നി​ബു വെ​ള്ള​വ​ന്താ​നം ദേ​ശീ​യ ട്ര​ഷ​റ​റാ​ണ്. പാ​സ്റ്റ​ർ ഡെ​വി​ൻ ഡാ​നി​യേ​ൽ ഇം​ഗ്ലീ​ഷ് കോ​ർ​ഡി​നേ​റ്റ​റാ​ണ്. ഡോ. ​ഗ്രേ​സ് ഗീ​വ​ർ​ഗീ​സ് ആ​ണ് നാ​ഷ​ണ​ൽ ലേ​ഡീ​സ് കോ​ർ​ഡി​നേ​റ്റ​ർ.

സാം ​തോ​മ​സ് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. പാ​സ്റ്റ​ർ മാ​ത്യു സി. ​സാ​മു​വേ​ൽ പ്ര​യ​ർ കോഓ​ർ​ഡി​നേ​റ്റ​റാ​ണ്. ഷെ​റി കെ. ​ജോ​ർ​ജ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കോ​ർ​ഡി​നേ​റ്റ​റാ​ണ്.

ഫി​ന്നി രാ​ജു നാ​ഷ​ണ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റാ​യി സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ -​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags : PentecostalConferenceofNorthAmericanKeralites PCNAK Conference

Recent News

Corehub Up