എസ്ഡിഒഎഫ്, എസ്ജെഒഎഫ് സംഘടനകളുടെ വാർഷികം മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ ഉദ്ഘാടനം ചെയ്യുന്നു.
റാന്നി: സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഫെലോഷിപ്പ്, സെന്റ് ഡയനീഷസ് ഓർത്തഡോക്സ് ഫെലോഷിപ്പ് സംഘടനകളുടെ നിലയ്ക്കൽ ഭദ്രാസനതല സംയുക്ത വാർഷികം റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ നടന്നു.
ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തോമസ് റന്പാൻ അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. എസ്ജെഒഎഫ് കേന്ദ്ര ജനറൽ സെക്രട്ടറി ഡോ. മാത്യു പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എസ്ഡിഒഎഫ് കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ. ഏബ്രഹാം, ഫാ. മത്തായി ഒഐസി, ഫാ. സാംസൺ എം. സൈമൺ, ഭദ്രാസന ഭാരവാഹികളായ ഫാ. സാം പി. ജോർജ്, റോമിക്കുട്ടി മാത്യു, ബോബി കാക്കാനാംപള്ളിൽ, ജോർളി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Annual Conference