x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​ബി​സി സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍

വെബ്ഡെസ്ക്
Published: August 2, 2026 12:51 AM IST | Updated: August 2, 2026 01:03 AM IST

കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സ്.

​​​​​കൊച്ചി: കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ന്‍ സ​​​​​മി​​​​​തി (കെ​​​​സി​​​​ബി​​​​സി) സ​​​​മ്മേ​​​​ള​​​​നം നാ​​​​​ളെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ല്‍ ന​​​​​ട​​​​​ക്കും.

അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ ച​​​​​ര്‍​ച്ച ചെ​​​​​യ്യും. തു​​​​​ട​​​​​ര്‍​ന്ന് ഏ​​​​​ഴു​​​​വ​​​​​രെ മെ​​​​​ത്രാ​​​​​ന്മാ​​​​​രു​​​​​ടെ വാ​​​​​ര്‍​ഷി​​​​​ക ധ്യാ​​​​​ന​​​​​മാ​​​​​ണ്. ഫാ. ​​​​​ബി​​​​​നോ​​​​​യി ക​​​​​രി​​​​​മ​​​​​രു​​​​​തു​​​​​ങ്ക​​​​​ലാ​​​​​ണ് ധ്യാ​​​​​നം ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്.

കെ​​​​​സി​​​​​ബി​​​​​സി ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഏ​​​​​ക​​​​​ദി​​​​​ന ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര സ​​​​​മ്മേ​​​​​ള​​​​​നം നാ​​​​​ളെ രാ​​​​​വി​​​​​ലെ പ​​​​ത്തു​​​​മു​​​​​ത​​​​​ല്‍ വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലു​​​​വ​​​​​രെ മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ൽ ന​​​​​ട​​​​​ക്കും.

പ​​​​​രി​​​​​ശു​​​​​ദ്ധ ക​​​​​ന്യാ​​​​​മ​​​​​റി​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും വി​​​​​ശു​​​​​ദ്ധ​​​​​രു​​​​​ടെ​​​​​യും മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ജ​​​​​ന​​​​​കീ​​​​​യ ഭ​​​​​ക്തി​​​​​യും സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളും എ​​​​​ന്ന​​​​​താ​​​​​ണു സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​വി​​​​​ഷ​​​​​യം. കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ലയ്​​​​​ക്ക​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ഡോ​​​​​ക്‌​​​ട്രി​​​​​ന​​​​​ല്‍ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് തോ​​​​​മ​​​​​സ് മാ​​​​​ര്‍ കൂ​​​​​റി​​​​​ലോ​​​​​സ് മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും.

സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ര്‍ ഫാ​​​​​മി​​​​​ലി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ഡോ. അ​​​​​രു​​​​​ണ്‍ ക​​​​​ല​​​​​മ​​​​​റ്റ​​​​​ത്തി​​​​​ല്‍, കെ​​​​​സി​​​​​ബി​​​​​സി ഡോ​​​​​ക്‌​​​ട്രി​​​​​ന​​​​​ല്‍ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ഡോ. മാ​​​​​ര്‍​ട്ടി​​​​​ന്‍ എ​​​​​ന്‍. ആ​​​​​ന്‍റ​​​​​ണി എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും. ഫാ. ​​​​​ഡോ. ആ​​​​​ര്‍.​​​​​ബി. ഗ്രി​​​​​ഗ​​​​​റി, കെ.​​​​​ജെ. ആ​​​​​ന്‍റ​​​​​ണി, സി​​​​​സ്റ്റ​​​​​ർ ഡോ. ​​​​​മേ​​​​​രി ആ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ വി​​​​​ഷ​​​​​യ​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി സം​​​​​സാ​​​​​രി​​​​​ക്കും.കെ​​​​​സി​​​​​ബി​​​​​സി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ഷ​​​​​പ് സാ​​​​​മു​​​​​വേ​​​​​ല്‍ മാ​​​​​ര്‍ ഐ​​​​​റേ​​​​​നി​​​​​യോ​​​​​സ് മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​റാ​​​​​യി​​​​രി​​​​ക്കും.

ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​ സ​​​​​ഭ​​​​​യി​​​​​ലെ മെ​​​​​ത്രാ​​​​​ന്മാ​​​​​രും ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര പ​​​​​ണ്ഡി​​​​​ത​​​​​രും മേ​​​​​ജ​​​​​ര്‍ സെ​​​​​മി​​​​​നാ​​​​​രി​​​​​ക​​​​​ളി​​​​​ലെ റെ​​​​​ക്‌​​​ട​​​ര്‍​മാ​​​​​രും ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര പ്ര​​​​​ഫ​​​​​സ​​​​​ര്‍​മാ​​​​​രും കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ വി​​​​​വി​​​​​ധ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രും ഏ​​​​​ക​​​​​ദി​​​​​ന ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

Tags : KCBC Conference Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up